Asianet News MalayalamAsianet News Malayalam

പാഷൻ ഫ്രൂട്ടിന് ഇത്രയും ​ഗുണങ്ങളോ...?

ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് മികച്ച പഴമാണിത്. കൂടാതെ കാലറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന പെക്റ്റിൻ എന്നയിനം നാരും ഇതിലുണ്ട്. 

health benefits eating passion fruit
Author
Trivandrum, First Published Oct 31, 2019, 3:20 PM IST

പാഷൻ ഫ്രൂട്ട് ഇഷ്ടമില്ലാത്തവരായി ആരു ഉണ്ടാകില്ല. അഴകും രുചിയുമുള്ള ഒരു രസികൻ പഴം. നന്നായി പഴുത്ത പാഷൻ ഫ്രൂട്ടിൽ അൽപ്പം പഞ്ചസാര കൂടി ചേർത്താൽ സ്വാദ് ഇരട്ടിയാണ്. അഴകും രുചിയും മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനും ഉത്തമമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ട് കഴിച്ചാലുള്ള​ ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം....

 അറിയാം പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങൾ...
    
ഒന്ന്...

ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും നാരുകൾ ധാരാളം അടങ്ങിയതിനാലും പ്രമേഹരോഗികൾക്ക് മികച്ച പഴമാണിത്. കൂടാതെ കാലറി കൂട്ടാതെ തന്നെ വയർ നിറഞ്ഞതായി തോന്നിക്കുന്ന പെക്റ്റിൻ എന്നയിനം നാരും ഇതിലുണ്ട്. പ്രമേഹചികിത്സയിൽ ഡയറ്ററി സപ്ലിമെന്റായി പാഷൻഫ്രൂട്ട് ഉപയോഗിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഈ പഴം സഹായിക്കും.

രണ്ട്...

ക്യാൻസറിനു കാരണമാകുന്ന ഫ്രീ റാഡിക്കലുകളോട് പൊരുതുന്നു. ക്യാൻസർ തടയാൻ സഹായിക്കുന്നു. ജീവകം എ ഫ്ലേവനോയ്ഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും ഇതിലുണ്ട്. 

health benefits eating passion fruit

മൂന്ന്...

പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളെ വിശ്രാന്തമാക്കി രക്തപ്രവാഹം വർധിപ്പിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പാഷൻഫ്രൂട്ടിന്റെ തൊലിയുടെ സത്ത് രക്താതിമർദത്തിനുള്ള പരിഹാരമായി ഉപയോഗിക്കാം എന്ന് അമേരിക്കൻ പഠനം തെളിയിക്കുന്നു. പാഷൻഫ്രൂട്ടിലെ piceatannol ആണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്.

നാല്...

മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് ഇവയെല്ലാം ധാരാളമുണ്ട്. പാഷൻഫ്രൂട്ടിന്റെ തോലിന്റെ സത്തിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് സന്ധിവാത ലക്ഷണങ്ങളെ ഇല്ലാതാക്കുന്നു. എല്ലുകൾക്ക് ആരോഗ്യമേകി ഓസ്റ്റിയോപോറോസിസ് തടയാനും സഹായിക്കുന്നു.

അഞ്ച്...

ജീവകം എ ധാരാളം ഉള്ളതിനാൽ ചർമത്തിന്റെ ആരോഗ്യത്തിനു നല്ലത്. കൂടാതെ ജീവകം സി, റൈബോഫ്ലേവിൻ, കരോട്ടിൻ മുതലായ ആന്റി ഓക്സിഡന്റുകളും ചർമത്തിന് ആരോഗ്യവും നിറവും നൽകുന്നു.

ആറ്...

പാഷൻഫ്രൂട്ടിലടങ്ങിയ ഫോളേറ്റ് ഗർഭസ്ഥശിശുവിന്റെ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നു. ശിശുക്കളിലെ ന്യൂറൽ ട്യൂബ് ഡിഫെക്ടുകൾ തടയുന്നു. ഗർഭകാലത്ത് രോഗപ്രതിരോധ ശക്തിയും എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താനും പാഷൻഫ്രൂട്ട് സഹായിക്കുന്നു.

Follow Us:
Download App:
  • android
  • ios