Asianet News MalayalamAsianet News Malayalam

ഏലയ്ക്ക ചില്ലറക്കാരനല്ല; അറിയാം നാല് ആരോ​ഗ്യ​ഗുണങ്ങൾ

വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. 

Health Benefits of Cardamom
Author
Trivandrum, First Published Sep 1, 2020, 10:47 PM IST

നമ്മൾ എല്ലാവരും ചായയുടെ കൂടെയോ അല്ലാതെയോ ഏലയ്ക്ക കഴിക്കാറുണ്ട്. വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടോ മൂന്നോ ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം...

വായ്നാറ്റം അകറ്റാം...

 ഏലയ്ക്കയിൽ ആൻറി ബാക്ടീരിയൽ സംയുക്തങ്ങളുടെ വലിയ ശേഖരം അടങ്ങിയിരിക്കുന്നു. വായയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന സൂക്ഷ്മാണുക്കളെ നേരിടാനും ദന്ത ശുചിത്വം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം, ഏലയ്ക്ക ചവയ്ക്കുന്നത് വായിൽ പുതുമയാർന്ന സുഗന്ധം പകരാനും, വായ്‌നാറ്റം ഒഴിവാക്കുവാനും സഹായിക്കും.

വിളർച്ച തടയാം...

ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമായതിനാൽ, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം കൂടിയാണിത്. ഇത് ശരീരത്തിലെ കോശങ്ങളിൽ ഇരുമ്പിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നു. 

കൊഴുപ്പിനെ നീക്കാം...

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക മികച്ച രീതിയിൽ സഹായിക്കുന്നു. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞുകൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏലം പതിവായി കഴിക്കുന്നത് വഴി ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

ചുമ, ജലദോഷം അകറ്റാം...
 
ചുമ, ജലദോഷംസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.

വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ​നാല് ആരോ​ഗ്യ ​ഗുണങ്ങൾ

Follow Us:
Download App:
  • android
  • ios