Asianet News MalayalamAsianet News Malayalam

ബനാന ടീ കേട്ടിട്ടുണ്ടോ; ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കൂ, ​ഗുണങ്ങൾ പലതാണ്

ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലർക്കും പ്രിയപ്പെട്ടതാക്കുന്നത്. രാത്രിയിൽ ഉറക്കത്തിന് മുമ്പാണ് ബനാന ടീ കുടിക്കുന്നത് ഏറെ ഉത്തമം. പഞ്ചസാര അടങ്ങിയിട്ടുള്ള മറ്റ് പാനീയങ്ങൾക്ക് പകരമായി ശീലിക്കാവുന്ന ഒന്നാണ് ഇത്. 

health benefits of drinking banana tea every day
Author
Trivandrum, First Published Aug 28, 2019, 2:29 PM IST

പഴം നമ്മൾ എല്ലാവരും കഴിക്കാറുണ്ട്. പഴത്തിൾ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കലോറി അധികമാണെന്നതും പഞ്ചസാരയുടെ അളവ് ഉയരും എന്നതും പ്രമേഹരോഗികളെയും ശരീരഭാരം കുറയ്ക്കാന് ശ്രമിക്കുന്നവരെയും പഴം കഴിക്കുന്നതിൽ നിന്ന് അകറ്റാറുണ്ട്. എന്നാൽ ഈ വിഭാ​​ഗക്കാർക്ക് കഴിക്കാവുന്ന ഒന്നാണ് ബനാന ടീ. 

ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലർക്കും പ്രിയപ്പെട്ടതാക്കുന്നത്. രാത്രിയിൽ ഉറക്കത്തിന് മുമ്പാണ് ബനാന ടീ കുടിക്കുന്നത് ഏറെ നല്ലത്. പഞ്ചസാര അടങ്ങിയിട്ടുള്ള മറ്റ് പാനീയങ്ങൾക്ക് പകരമായി ശീലിക്കാവുന്ന ഒന്നാണ് ഇത്. പഴത്തിൽ അടങ്ങിയിട്ടുള്ള മധുരമാണ് ഈ ചായയിലേക്കും ചേരുന്നത്. അതുകൊണ്ട് വീണ്ടും പഞ്ചസാര കലർത്തി മധുരം പകരേണ്ടതില്ല.

നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു എന്നതാണ് ബനാന ടീയുടെ പ്രധാന സവിശേഷത. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാന് സഹായകരവുമാണ്.പഴത്തിൽ അടങ്ങിയിട്ടുള്ള വൈറ്റമിന് ബി6 രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗികൾക്ക് ബനാന ടീ വളരെ നല്ലതാണ്.

പഴത്തെ ചായപ്പൊടിയായി വാറ്റിയെടുക്കുമ്പോൾ തന്നെ അതിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയും കാർബോഹൈഡ്രേറ്റും നിർവീര്യമാക്കപ്പെടും. ചായ ഉണ്ടാക്കാൻ വെള്ളത്തിലേക്ക് കലർത്തുമ്പോൾ ഇതിലെ പഞ്ചസാര വെള്ളവുമായി ലയിക്കും. ഇതോടെ ചായയിൽ പഞ്ചസാര ഉപയോഗിക്കേണ്ടി വരില്ല. 

ബനാന ടീ തയ്യാറാക്കുന്ന വിധം....

ആദ്യം ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക. നല്ല പോലെ തിളച്ചു വരുമ്പോൾ ഒരു പഴം വെള്ളത്തിലേക്കിടുക. 

പഴം നല്ല പോലെ വെന്തുകഴിഞ്ഞാൽ ആ വെള്ളം ഒരു കപ്പിലേക്ക് അരിച്ചൊഴിക്കുക. ബനാന ടീ തയ്യാറായി...

(വേവിച്ച പഴം കളയേണ്ട ആവശ്യമില്ല...)

Follow Us:
Download App:
  • android
  • ios