വെെകുന്നേരം ചായ കുടിക്കുന്ന ശീലം എല്ലാവർക്കും ഉണ്ടല്ലോ. വെെകുന്നേരങ്ങളിൽ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് ശീലമാക്കൂ. ​​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. മസാല ചായ കുടിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും ദഹനപ്രശ്‌നങ്ങൾക്കും നല്ലതാണെന്ന കാര്യം എത്രപേർക്ക് അറിയാം.

മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോർട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഏലക്കയും, ഗ്രാമ്പുവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റിക്ക് നല്ലൊരു പ്രതിവിധിയാണ് മസാല ചായ. 

മസാല ചായ ഉണ്ടാക്കുന്ന വിധം...

ചേരുവകള്‍...

ഏലയ്ക്ക               5 എണ്ണം
പട്ട                           2 എണ്ണ
ഗ്രാമ്പു                    6 എണ്ണം
ഇഞ്ചി                     2 ടേബിള്‍സ്പൂണ്‍
കുരുമുളക്           1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു പാനില്‍ മസാലയ്ക്ക്  വേണ്ട ചേരുവകളെടുത്ത് ചൂടാക്കുക. നല്ലൊരു മണം വരുന്നതുവരെ വഴറ്റുക. 

ഇത് ഒരു ബൗളിലേക്ക് മാറ്റി നന്നായി തണുക്കാന്‍ അനുവദിക്കുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക. 

ഇത് നല്ല അടച്ചുറപ്പുള്ള പാത്രത്തില്‍ ഒരുമാസത്തോളം സൂക്ഷിച്ചുവയ്ക്കാം.

മസാല ചായ ഉണ്ടാക്കാന്‍ ഒരു പാനില്‍ പാല്‍ ചൂടാക്കുക. പാല്‍ തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ ചായപ്പൊടിയിട്ട് തീ കുറയ്ക്കുക.

ശേഷം ഇഞ്ചിയും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ മസാല ചായ പൊടിയും ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ ചൂടാക്കുക. ഇളക്കിയശേഷം ഗ്ലാസില്‍ ഒഴിച്ച് കുടിക്കാം.