Asianet News MalayalamAsianet News Malayalam

പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ

ഇളം ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത്  ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. 

health benefits of drinking turmeric milk every day
Author
Trivandrum, First Published Jul 31, 2019, 2:27 PM IST

നിങ്ങൾ പാൽ കുടിക്കുന്നവരാണല്ലോ. ഇനി മുതൽ പാൽ കുടിക്കുമ്പോൾ പാലിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർക്കാൻ മറക്കേണ്ട. ​ദിവസവും മഞ്ഞൾ ചേർത്ത പാൽ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞൾ. 

നിരവധി രോ​ഗങ്ങൾക്കുള്ള പ്രതിവിധിയാണ് മഞ്ഞൾ. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ചുമ, കഫക്കെട്ട്, ജലദോഷം, തുമ്മൽ എന്നിവ അകറ്റാൻ സഹായിക്കുന്നു. അര്‍ബുദത്തിന്റെ വളര്‍ച്ചയെ തടയാൻ മഞ്ഞള്‍ ചേര്‍ത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. 

ഇളം ചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത്  ഉറക്കമില്ലായ്മയ്ക്ക് നല്ലൊരു പരിഹാരമാണ്. ഉറങ്ങാന്‍ സഹായിക്കുന്ന അമിനോആസിഡ്, ട്രൈപ്‌റ്റോഫന്‍ എന്നിവയെ ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. സന്ധിവാതം, സന്ധിവീക്കം എന്നിവ പരിഹരിക്കാന്‍ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

രക്തശുദ്ധീകരണത്തിന് മികച്ചതാണ് മഞ്ഞള്‍പാല്‍. കൂടാതെ രക്തചംക്രമണത്തെ പുനരുജ്ജീവിപ്പിച്ച്‌ ചംക്രമണം ഉയര്‍ത്താനും മഞ്ഞള്‍ ചേര്‍ത്ത പാലിന് ശേഷിയുണ്ട്. കാത്സ്യത്തിന്റെ ഉറവിടമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍ എല്ലിന്റെ ആരോഗ്യത്തിനും നല്ലതാണ്. മഞ്ഞള്‍പാല്‍ അസ്ഥി തേയ്മാനത്തിനും ഉത്തമമാണ്. ആർത്തവ സമയത്തെ അസ്വസ്ഥകൾ അകറ്റാൻ മഞ്ഞൾ ചേർത്ത പാൽ കുടിക്കാവുന്നതാണ്. 
 

Follow Us:
Download App:
  • android
  • ios