Asianet News MalayalamAsianet News Malayalam

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ ഇതാണ്

കൊളസ്‌ട്രോൾ കുറയ്ക്കാനും ശ്വാസകോശ ക്യാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും ആപ്പിളിന് കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.‌ 

health benefits of eating apple daily
Author
Trivandrum, First Published Nov 7, 2020, 4:47 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ചർമ്മ സംരക്ഷണം മുതൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനുമെല്ലാം ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്.ഒരു ഇടത്തരം ആപ്പിളിൽ നാല് ​ഗ്രാം ഫെെബർ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, വിറ്റാൻ കെ, പൊട്ടാസ്യം എന്നിവയും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. 

 ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നി ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനും ശ്വാസകോശ ക്യാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെയും കരളിലെയും ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും ആപ്പിളിന് കഴിയുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.‌ 

100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിന് ലഭിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദമാണ്. ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. എന്നാൽ ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന ആപ്പിളുകളിൽ രാസപദാർത്ഥങ്ങൾ ധാരാളമായി കുത്തിവയ്ക്കുന്നതായി കണ്ട് വരുന്നു. 

ആപ്പിൾ മാർക്കറ്റുകളിൽ നിന്നും വാങ്ങുമ്പോൾ അതിൽ വാക്സിൻ ഇല്ലായെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങിക്കുക. കടകളിൽ നിന്നും വാങ്ങിക്കുന്ന ആപ്പിൾ വളരെ നന്നായി വൃത്തിയാക്കിയ ശേഷം മാത്രം അത് കഴിക്കുക. മാര്‍ക്കറ്റില്‍നിന്നു വാങ്ങിയ ആപ്പിള്‍ വിനാഗിരി കലര്‍ത്തിയ വെളളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. 

ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കൂ; ​ഗുണങ്ങൾ ഇതാണ്

Follow Us:
Download App:
  • android
  • ios