Asianet News MalayalamAsianet News Malayalam

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്

ആപ്പിൾ ദിവസവും കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. 
 

health benefits of eating apple daily
Author
First Published Dec 15, 2023, 10:47 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിളിന്റെ തൊലിയിൽ കാണപ്പെടുന്ന രണ്ട് ഫിനോളിക് രാസവസ്തുക്കളായ Quercetin, epicatechin എന്നിവ ധമനികളുടെ ഭിത്തികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ ആപ്പിളിൽ ധാരാളമുണ്ട്.

ആപ്പിളിലിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണെങ്കിലും, ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്തുന്നു. 

ആപ്പിൾ ദിവസവും കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. 

ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിസാക്രറൈഡ് പെക്റ്റിൻ എന്ന ലയിക്കുന്ന നാരുകൾ ശരീരത്തിലെ വിഷാംശങ്ങളും ചീത്ത കൊളസ്‌ട്രോളും നീക്കം ചെയ്യാൻ സഹായിക്കുന്നു. 

ശരീരത്തിൽ അമിതമായ കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ് ആപ്പിൾ കഴിക്കുന്നത്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ ഏറെ സംരക്ഷിക്കാൻ സഹായിക്കും. 

ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ക്വെർസെറ്റിൻ. ക്വെർസെറ്റിൻ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനും സഹായിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ക്വെർസെറ്റിൻ തലച്ചോറിനെ ഓക്സിഡേറ്റീവ് സ്ട്രെസ് സംബന്ധമായ ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കും. കൂടാതെ, ക്വെർസെറ്റിൻ ഓക്സിഡേറ്റീവ്, ഇൻഫ്ലമേറ്ററി സ്ട്രെസ് സൂചകങ്ങളെ നിയന്ത്രിക്കുന്നു. ഇത് സമ്മർദ്ദവുമായി ബന്ധപ്പെട്ട നാഡീ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കും.

മുടികൊഴിച്ചിൽ തടയാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ


 

Latest Videos
Follow Us:
Download App:
  • android
  • ios