Asianet News MalayalamAsianet News Malayalam

ദിവസവും ബദാം കുതിർത്ത് കഴിച്ചാലുള്ള ​ഗുണങ്ങൾ

കുട്ടികൾക്ക് ബദാം ദിവസവും കൊടുക്കുന്നത് ബുദ്ധിശക്തി വർധിക്കാൻ വളരെ നല്ലതാണ്.  പ്രമേഹരോ​ഗികൾ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും ബദാം ഏറെ നല്ലതാണ്.

health benefits of eating badam every day
Author
Trivandrum, First Published May 21, 2019, 9:30 PM IST

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ബദാം. ബദാം ദിവസവും കഴിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ഹൃദയാരോ​ഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു.

ഡയറ്റ് ചെയ്യുന്നവർ മറ്റ് ഭക്ഷണത്തോടൊപ്പം തന്നെ രണ്ടോ മൂന്നോ ബദാം കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ബദാം വെള്ളത്തിലിട്ട് വച്ച ശേഷം കുതിർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കാരണം, ബദാമിന്റെ തൊലിക്ക്  കട്ടി കൂടിയതു കൊണ്ടു തന്നെ ദഹനപ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് കുതിര്‍ത്തു കഴിക്കുന്നത്.

തൊലി ഇതിലെ പോഷകങ്ങള്‍ ശരീരത്തില്‍ എത്തുന്നതു തടയും. കുതിര്‍ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ്മത്തിനും മുടിക്കുമെല്ലാം ബദാം ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നു. 

health benefits of eating badam every day

ബദാം കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങൾ...

ഒന്ന്...

ബദാമിൽ കോപ്പര്‍, അയേണ്‍, വെെറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിന്‍ സിന്തെസസിന് സഹായിക്കും. ഇതുവഴി വിളർച്ചയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയുമാണ്. വിളര്‍ച്ചയുള്ളവര്‍ ദിവസവും ബദാം കുതിര്‍ത്തു കഴിക്കുക.

രണ്ട്...

 കുട്ടികൾക്ക് ബദാം ദിവസവും കൊടുക്കുന്നത് ബുദ്ധിശക്തി വർധിക്കാൻ വളരെ നല്ലതാണ്. തടി കുറയ്ക്കാൻ വളരെ നല്ലതാണ് ബദാം. ഇതിലെ ആരോഗ്യകരമായ ഫൈബറും പ്രോട്ടീനുമെല്ലാം വിശപ്പു കുറയ്ക്കാന്‍ സഹായിക്കുന്നു. 

മൂന്ന്...

എച്ച്‌ഡിഎലിന്റെയും എല്‍ഡിഎലിന്റെ അനുപാതം നിലനിര്‍ത്തേണ്ടത് ഹൃദയത്തെ സംബന്ധിച്ച്‌ വളരെ പ്രധാനമാണ്. ബദാമില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

നാല്...

പ്രമേഹരോ​ഗികൾ ദിവസവും രണ്ടോ മൂന്നോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

അഞ്ച്...

 ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടിസംരക്ഷണത്തിനും ബദാം ഏറെ നല്ലതാണ്. ഇതിലെ വിറ്റാമിന്‍ ഇ ആണ് ചര്‍മ്മത്തിന് ഗുണം നല്‍കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് ഈര്‍പ്പം നല്‍കാനും കുതിര്‍ത്ത ബദാം ഏറെ നല്ലതാണ്.
 

Follow Us:
Download App:
  • android
  • ios