Asianet News MalayalamAsianet News Malayalam

ദിവസവും 'ബീൻസ്' കഴിക്കൂ; ഗുണങ്ങളറിഞ്ഞാല്‍ നിങ്ങളൊഴിവാക്കില്ല...

ചെറുപയര്‍, പച്ചപ്പയര്‍, ബീൻസ്, അമര, വൻപയര്‍, രാജ്മ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. എന്തുകൊണ്ടാണ് ഇവ ദിവസവും തന്നെ കഴിക്കണമെന്ന് പറയുന്നത്? ഇതിനുള്ള കാരണങ്ങള്‍ അറിയാം

health benefits of eating beans regularly
Author
First Published Nov 11, 2023, 2:28 PM IST

നമ്മുടെ ആരോഗ്യത്തിന്‍റെ അടിത്തറ തന്നെ ഡയറ്റ് അഥവാ നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണെന്ന് പറയാം. നിത്യജീവിതത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാമായി ശരീരത്തിനാവശ്യമായ പല ഘടകങ്ങളും ഉറപ്പാകുന്നത് തന്നെ ഭക്ഷണത്തിലൂടെയാണ്. ഇക്കാരണം കൊണ്ടാണ് ബാലൻസ്ഡ് ആയ - എല്ലാ പോഷകങ്ങളും ഉറപ്പുവരുത്തുംവിധമുള്ള ഭക്ഷണമാണ് പതിവായി കഴിക്കേണ്ടത് എന്ന് നിര്‍ദേശിക്കുന്നത്. 

എന്തായാലും ഇത്തരത്തില്‍ ദിവസവും തന്നെ നിര്‍ബന്ധമായും ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവയിലൊന്നിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ബീൻസ് അഥവാ പയറുവര്‍ഗങ്ങളെ കുറിച്ചാണ് പറയുന്നത്. ബീൻസ് എന്ന് പറയുമ്പോള്‍ പലരും ഒരേയൊരു പച്ചക്കറിയെ മാത്രമാണ് ഓര്‍ക്കുക. നമ്മള്‍ ബീൻസ് എന്ന് വിളിക്കുന്നു എന്നേയുള്ള പയറും, പയറുവര്‍ഗത്തില്‍ പെട്ട വിവിധ പച്ചക്കറികളുമെല്ലാം ബീൻസ് എന്ന രീതിയില്‍ തന്നെ കണക്കാക്കാം.

ചെറുപയര്‍, പച്ചപ്പയര്‍, ബീൻസ്, അമര, വൻപയര്‍, രാജ്മ എന്നിവയെല്ലാം ഇതിലുള്‍പ്പെടും. എന്തുകൊണ്ടാണ് ഇവ ദിവസവും തന്നെ കഴിക്കണമെന്ന് പറയുന്നത്? ഇതിനുള്ള കാരണങ്ങള്‍ അറിയാം...

ഒന്ന്...

പ്രോട്ടീനിന്‍റെ മികച്ച കലവറയാണ് ബീൻസ് അഥവാ പയറുവയര്‍ഗങ്ങള്‍. ദിവസവും നമുക്ക് പ്രോട്ടീൻ ലഭിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നോൺ-വെജ് കഴിക്കാത്തവരാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ പ്രോട്ടീൻ കണ്ടെത്തുന്നതിന് പയറുവര്‍ഗങ്ങള്‍ ഏറെ സഹായകമായിരിക്കും. 

രണ്ട്...

ആന്‍റി-ഓക്സിഡന്‍റ്സിനാല്‍ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍.  ഇത് പല ആരോഗ്യപ്രശ്നങ്ങളില്‍ നിന്നും പ്രായാധിക്യമുണ്ടാക്കുന്ന അവശതകളില്‍ നിന്നുമെല്ലാം സ്വയം പ്രതിരോധിക്കാൻ നമ്മെ സജ്ജരാക്കും. 

മൂന്ന്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാണ് പയറുവര്‍ഗങ്ങള്‍. ഇവയിലടങ്ങിയിരിക്കുന്ന സിങ്ക് ആണിതിന് സഹായകമാകുന്നത്. വിവിധ ചര്‍മ്മപ്രശ്നങ്ങള്‍ ഒഴിവാക്കാനും, ചര്‍മ്മം തിളക്കമുള്ളതാക്കാനും, വെയിലേറ്റ് ചര്‍മ്മത്തിന് സംഭവിക്കുന്ന കേടുപാടുകളെ പ്രതിരോധിക്കാനും ബീൻസ് സഹായകമാണ്. 

എങ്ങനെയെല്ലാം കഴിക്കാം?

അധികവും പയര്‍ വര്‍ഗങ്ങള്‍ സലാഡ് ആക്കിയോ അല്ലെങ്കില്‍ അധികം വേവിക്കാതെ ആവിയില്‍ വെറുതെ പാകം ചെയ്തെടുത്തോ എല്ലാം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ മുളപ്പിച്ച് കഴിക്കുന്നതും ഏറെ നല്ലതാണ്. ഒരുപാട് സമയം വേവിച്ചല്‍ ഇവയുടെ പോഷകാംശങ്ങള്‍ നഷ്ടപ്പെട്ടുപോകാം. 

Also Read:- കൊളസ്ട്രോള്‍ കുറയ്ക്കാൻ തക്കാളി ജ്യൂസ്? കഴിക്കേണ്ടത് ദാ ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios