Asianet News MalayalamAsianet News Malayalam

ദിവസവും രണ്ടോ മൂന്നോ ​​​ഗ്രാമ്പു കഴിക്കുന്നത് ശീലമാക്കൂ,ഗുണങ്ങൾ പലതാണ്

ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാൻ സഹായിക്കുന്നു.പല്ല വേദന, വായ്നാറ്റം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ​ഗ്രാമ്പു.

health benefits of eating cloves every day
Author
Trivandrum, First Published Jul 30, 2019, 7:53 PM IST

എല്ലാ ആരോ​​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ​​ഗ്രാമ്പു.​ ഗ്രാമ്പുവിൽ ഫെെബർ, വിറ്റാമിൻ, പൊട്ടാഷ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണം കഴിച്ച ശേഷം രണ്ടോ മൂന്നോ ഗ്രാമ്പു കഴിക്കുന്നത് അസിഡിറ്റി തടയാൻ ഏറ്റവും നല്ലതാണ്. സ്ഥിരമായി വരുന്ന ജലദോഷം, വിട്ടുമാറാത്ത ചുമ എന്നിവ അകറ്റാനും ​ഗ്രാമ്പു കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

​ഗ്രാമ്പുവും അൽപം ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. ശേഷം ആ ചൂടുവെള്ളം ഉപയോ​ഗിച്ച് ദിവസവും മൂന്ന് നേരമെങ്കിലും വായ് കഴുകുക. പല്ല വേദന, വായ്നാറ്റം എന്നിവ അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ​ഗ്രാമ്പുവെന്ന് വെൽനെസ് കോച്ചായ ഐറിൻ റോസ് പറയുന്നു. 

ആർത്തവസമയത്ത് മിക്ക സ്ത്രീകൾക്കും ഉണ്ടാകുന്ന പ്രശ്നമാണ് കഠിനമായ വയറ് വേദന. വയറ് വേദന അകറ്റാൻ ദിവസവും ​ഗ്രാമ്പു കഴിക്കുന്നത് ​ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ​​ഗ്രാമ്പു. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും മൂന്നോ നാലോ ​ഗ്ലാസ് ​ഗ്രാമ്പു ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios