ആരോഗ്യത്തിനും സൗന്ദര്യത്തിനും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് വെള്ളരിക്ക. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ധാരാളമായി വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. 
വെള്ളരിക്ക ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് എല്ലാ വിധത്തിലും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.  വെള്ളരിക്ക കഴിച്ചാലുള്ള മറ്റ് ​ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

ഒന്ന്...

 നിര്‍ജ്ജലീകരണം എന്ന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പ്രതിവിധിയാണ് വെള്ളരിക്ക. ഇതില്‍ 90 ശതമാനത്തിലധികം വെള്ളമാണ് എന്നത് തന്നെയാണ് കാരണം.

രണ്ട്...

ചര്‍മ്മത്തിന്റെ ആരോഗ്യം ശാരീരികമായി മാത്രമല്ല സൗന്ദര്യപരമായും നിരവധി ആരോഗ്യ ഗുണങ്ങള്‍ നിലനില്‍ക്കുന്ന ഒന്നാണ് കുക്കുമ്പര്‍. ഇത് ചര്‍മ്മത്തിലുള്ള ടോക്‌സിനെ പുറന്തള്ളി ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു. 

മൂന്ന്...

കലോറി ഒട്ടുമില്ലാത്ത ഭക്ഷണമാണ് വെള്ളരിക്ക. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളരിക്ക ധാരാളമായി കഴിക്കുന്നത് നല്ലതാണ്. വെള്ളരിക്ക കഴിക്കുന്നതിലൂടെ 96 ശതമാനം ജലാംശം ശരീരത്തിൽ നിലനിർത്തുന്നു. വേനല്‍ക്കാലത്ത് ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ കുക്കുമ്പര്‍ ജ്യൂസിന് കഴിയും. ‌

നാല്...

പ്രമേഹരോഗികൾ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

അഞ്ച്...

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. അതിനായി വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചർമ്മം തിളക്കമുള്ളതാക്കാൻ ഏറെ ​ഗുണം ചെയ്യും. 

വേനലിലെ 'സ്‌കിന്‍' പ്രശ്‌നങ്ങള്‍ വീട്ടില്‍ പരിഹരിക്കാം; തയ്യാറാക്കാം അല്‍പം ജ്യൂസ്......