നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാം ഉയർന്ന അളവിൽ നെയ്യിൽ അടങ്ങിയിരിക്കുന്നു. നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള വിശേഷ ഗുണങ്ങൾ ദഹനവ്യവസ്ഥയെ സഹായിക്കുന്നത് മുതൽ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നതിന് വരെ നീളുന്നു. നെയ്യിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അവശ്യ വിറ്റാമിനുകളും എല്ലാം തന്നെ മുടിയുടെയും ചർമത്തിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നെയ്യ് കഴിച്ചാലുള്ള ചില ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഉറങ്ങുന്നതിന് മുമ്പായി ഒരു കപ്പ് ചൂടു പാലിൽ ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്ത് കഴിക്കുന്നതു വഴി മലബന്ധത്തെ അകറ്റി നിർത്താൻ സാധിക്കുമെന്ന് ന്യൂട്രീഷന്മാർ പറയുന്നു. ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മികച്ച രീതിയിൽ സഹായിക്കുന്നുണ്ട്. 

തിളക്കമുള്ള ചർമ്മം സ്വന്തമാക്കണോ; ദിവസവും ഒരു സ്പൂൺ നെയ്യ് പുരട്ടി നോക്കൂ ‌‌‌‌...

രണ്ട്...

‌വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സ​ഹായിക്കുന്നു. 

മൂന്ന്...

കുട്ടികൾക്ക് ദിവസവും ഒരു ടീസ്പൂൺ നെയ്യ് നൽകണമെന്നാണ് ന്യൂട്രീഷന്മാർ പറയുന്നത്. ബുദ്ധിവളർച്ചയ്ക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് നെയ്യ്. നെയ്യ് ശീലമാക്കിയാല്‍ ആരോഗ്യകരമായ രീതിയില്‍ കുട്ടികളുടെ തൂക്കം വര്‍ധിക്കും. കുട്ടികൾക്ക് പറ്റുമെങ്കിൽ വീട്ടിലുണ്ടാക്കുന്ന നെയ്യ് നൽകുന്നതാകും കൂടുതൽ നല്ലത്. വീട്ടില്‍ തന്നെയുണ്ടാക്കുന്ന നെയ്യ് ആണെങ്കില്‍ അവ 'ഫാറ്റ് സൊല്യുവബിള്‍ ആസിഡു'കളാലും ആരോഗ്യകരമായ 'ഫാറ്റി ആസിഡു'കളാലും സമ്പുഷ്ടമായിരിക്കും.