Asianet News MalayalamAsianet News Malayalam

ദിവസവും മുളപ്പിച്ച ചെറുപയർ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം...

വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. ഫാറ്റി ലിവർ രോ​ഗമുള്ളവർ ദിവസവും അൽപം ചെറുപയർ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ. 

health benefits of eating mung beans every day
Author
Trivandrum, First Published Jun 18, 2019, 10:49 PM IST

സ്ഥിരമായി മുളപ്പിച്ച ചെറുപയർ കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ചെറുപയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു. രാവിലെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.മുളപ്പിച്ച ചെറുപയർ കഴിച്ചാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

 മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു.  ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്നു.

രണ്ട്...

മുളപ്പിച്ച പയറില്‍ എന്‍സൈമുകള്‍ ധാരാളമുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അകാല വാര്‍ധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ മുളപ്പിച്ച പയറില്‍ ഉണ്ട്. 

മൂന്ന്...

വാര്‍ധക്യത്തിന് കാരണമാകുന്ന ഡി.എന്‍.എകളുടെ നാശം തടയാന്‍ മുളപ്പിച്ച പയറിനു സാധിക്കുന്നു. ഇവയിലെ ആന്റി ഓക്സിന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ നാശം തടയുന്നു. 

നാല്...

ഫാറ്റി ലിവർ രോ​ഗമുള്ളവർ ദിവസവും അൽപം ചെറുപയർ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കരൾ രോ​ഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് മുളപ്പിച്ച പയർ. പൊട്ടാഷ്യവും ഫെെബറും ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മുളപ്പിച്ച പയർ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്. 

Follow Us:
Download App:
  • android
  • ios