എപ്പോഴെങ്കിലും പൊളളലേറ്റാൽ ആ ഭാഗത്ത് അൽപ്പം തേൻ പുരട്ടുക. അഞ്ചോ ആറോ മണിക്കൂർ ഇടവിട്ട് ഇങ്ങനെ ചെയ്യുക. ഇത് മുറിവുണക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. 

ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ ഉറവിടമാണ് തേന്‍. പ്രതിരോധശേഷി കൂട്ടുന്നതിനുപുറമെ ശരീരം മെലിയുന്നതിനുമുള്‍പ്പെടെ ഒരുപാട് നേട്ടങ്ങള്‍ തേനുപയോഗം കൊണ്ട് ലഭിക്കും. ശൈത്യകാല സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. ഇതിനുള്ള പരിഹാരമാണ് തേൻ. നിങ്ങളുടെ ഡയറ്റിൽ ദിനവും തേൻ ഉൾപ്പെടുത്തിയാൽ ഒരുപരിധിവരെ രോഗങ്ങളെ അകറ്റി നിർത്താനാവും. ദിവസവും ഒരു ടീസ്പൂൺ തേൻ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുങ്ങളെ കുറിച്ചറിയാം... 

തൊണ്ടവേദന അകറ്റും...

കാലാവസ്ഥ മാറുമ്പോൾ ചിലർക്ക് തൊണ്ടവേദന വരാറുണ്ട്. വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമല്ല, നിങ്ങളുടെ ഉൽപാദനക്ഷമതയെയും ഏകാഗ്രതയെയും ബാധിക്കുന്നു. തേൻ ഉപയോഗിച്ച് തൊണ്ടവേദനയെ വേഗത്തിലും എളുപ്പത്തിലും തടയാനും ചികിത്സിക്കാനും നിങ്ങൾക്ക് കഴിയും. രണ്ടു സ്‌പൂൺ ശുദ്ധമായ തേൻ കഴിക്കുകയോ അല്ലെങ്കിൽ ഒരു കപ്പ് ബ്ലാക്ക് ടീയിൽ കലർത്തി കഴിക്കുകയോ ചെയ്യുക. പഞ്ചസാരയ്ക്ക് പകരം ഒരു ടേബിൾ സ്‌പൂൺ തേൻ ചേർത്ത് ലെമൺ ടീ കുടിക്കുന്നതും നല്ലതാണ്. 

രോഗപ്രതിരോധശേഷി കൂട്ടും...

രോഗപ്രതിരോധശേഷി കുറവായവർ പലതരം അണുബാധകൾക്കും രോഗങ്ങൾക്കും ഇരയാകുന്നു. ജലദോഷം, ചുമ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തേൻ ശമിപ്പിക്കും. ഒരു ഗ്ലാസ് ചെറുചൂടുവെളളത്തിൽ ഒരു സ്‌പൂൺ തേൻ, നാരങ്ങ നീര്, കറുവപ്പട്ട എന്നിവ ചേർത്ത് കഴിക്കുക. ഇതിലൂടെ പനി, മറ്റ് പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനാകും.

മുറിവുകൾ ഭേദമാക്കും...

തേനിന്റെ ഈ ഗുണത്തെക്കുറിച്ച് വളരെ ചുരുക്കം പേർക്കേ അറിയൂ. നിങ്ങൾക്ക് എപ്പോഴെങ്കിലും പൊളളലേറ്റാൽ ആ ഭാഗത്ത് അൽപ്പം തേൻ പുരട്ടുക. അഞ്ചോ ആറോ മണിക്കൂർ ഇടവിട്ട് ഇങ്ങനെ ചെയ്യുക. ഇത് മുറിവുണക്കുകയും വേദന കുറയ്ക്കുകയും ചെയ്യും. ഉള്ളിൽനിന്നുളള മുറിവുകളെ സുഖപ്പെടുത്താൻ തേൻ ശരീരത്തെ സഹായിക്കുന്നു.

വരണ്ട ചർമ്മത്തിന്...

വരണ്ടചര്‍മം സുന്ദരമാവാന്‍ തേന്‍ നല്ലതാണ്. ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതു തടയാന്‍ തേന്‍പുരട്ടിയാല്‍ മതി. കൈമുട്ടുകളിലേയും കാല്‍മുട്ടുകളിലേയും ചര്‍മം മൃദുലമാക്കാന്‍ തേന്‍ പുരട്ടാം. ശൈത്യകാലത്ത് ചർമം വരണ്ടതാകുമ്പോൾ വെളിച്ചെണ്ണ, ലാനോലിൻ, വിറ്റാമിൻ ഇ എന്നിവയ്‌ക്കൊപ്പം പ്രധാന ചേരുവയായി തേൻ ചേർത്ത് വീട്ടിൽ ലോഷനും ലിപ് ബാമും തയാറാക്കാം. 

ഉറക്കമില്ലായ്മ...

ഉറക്കക്കുറവുള്ളവർ തേൻ കഴിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് ചൂട് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിച്ചാല്‍ ഉറക്കമില്ലായ്മ മാറിക്കിട്ടും.