Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം മാതള നാരങ്ങാ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍...

മാതളനാരങ്ങയുടെ ജ്യൂസ് സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. 

health benefits of Pomegranate Juice
Author
First Published Jan 23, 2023, 12:17 PM IST

കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങയുടെ ജ്യൂസ് സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കിയാൽ രോഗപ്രതിരോധശേഷി വർധിക്കും. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതള നാരങ്ങാ ജ്യൂസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്...

കലോറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം മാതള നാരങ്ങാ വിത്തില്‍ 83 കലോറിയാണ് ഉള്ളത്. വിശപ്പ് കുറയ്ക്കാനും മാതളത്തിന്‍റെ ജ്യൂസ് സഹായിക്കും. 

രണ്ട്...

മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങാ ജ്യൂസ് മികച്ചതാണ്. 

മൂന്ന്...

ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പഞ്ചസാരയുടെ അളവ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.

നാല്...

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനായും മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്...

മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്‍സ്  രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ മാതളത്തിന്‍റെ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

health benefits of Pomegranate Juice

 

ആറ്...

ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും മാതള നാരങ്ങാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also Read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios