രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിലും അണുബാധകൾക്കെതിരായ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിലും വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. 

പോഷകങ്ങളും ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് നെല്ലിക്ക. പോളിഫെനോൾസ്, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞ നെല്ലിക്ക വിവിധ ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. നെല്ലിക്കയ്ക്ക് ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. 

അച്ചാറുകൾ, ജ്യൂസ്, മിഠായി തുടങ്ങിയ വിവിധ രൂപങ്ങളിൽ നെല്ലിക്ക കഴിക്കാറുണ്ട്. വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഇരുമ്പ് എന്നിവ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ദിവസവും ആവിയിൽ വേവിച്ച ഒരു നെല്ലിക്ക കഴിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു. നെല്ലിക്കയിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. 

രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിലും ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നതിലും അണുബാധകൾക്കെതിരായ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിലും വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ദഹനത്തെ സഹായിക്കുന്നതിൽ നെല്ലിക്കയ്ക്ക് വലിയ പങ്കുണ്ട്. ആവിയിൽ വേവിച്ച നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനക്കേട് കുറയ്ക്കുകയും, വയറുവേദന കുറയ്ക്കുകയും, പതിവായി മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും, ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും സഹായകമാണ്.

ആവിയിൽ വേവിച്ച നെല്ലിക്ക പതിവായി കഴിക്കുന്നത് മുടിയെയും ചർമ്മത്തെയും പോഷിപ്പിക്കുന്ന പോഷകങ്ങൾ നിലനിർത്തുന്നു. നെല്ലിക്കയിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിനും ആരോഗ്യമുള്ള മുടിയ്ക്കും ​ഗുണം ചെയ്യും.
ആരോഗ്യകരമായ രക്തചംക്രമണത്തിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക ഫലപ്രദമാണ്. നെല്ലിക്കയിലെ ഫെെബർ ഉള്ളക്കം വിശപ്പ് കുറയ്ക്കുന്നതിനും വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ​ഗുണം ചെയ്യും. 

കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Asianet News Live | Malayalam News Live | PM Modi | Election 2024 | #Asianetnews