വെള്ളം തിളപ്പിച്ച് അതില്‍ നിന്ന് വരുന്ന ആവിയില്‍ ഭക്ഷണം വേവിച്ചെടുക്കുന്നതാണ് ആവിയില്‍ വേവിച്ചെടുക്കുന്ന രീതി. ഇതൊരു പരമ്പരാഗത പാചകരീതി കൂടിയാണ്.

ഭക്ഷണം എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. ഓരോ രീതിക്കും, അതിന്‍റേതായ ഗുണങ്ങളോ ദോഷങ്ങളോ മറ്റ് സവിശേഷതകളോ ഉണ്ടാകാം. വെള്ളത്തിലിട്ട് വേവിക്കുക, എണ്ണ- നെയ്യ് പോലുള്ളവ ചേര്‍ത്ത് വഴറ്റിയോ വറുത്തോ എടുക്കുക, ആവിയില്‍ വേവിക്കുക- എന്നിങ്ങനെ പല രീതികളാണ് ഭക്ഷണം പാകം ചെയ്യുന്നതിനായി ഉള്ളത്. 

ഇതില്‍ ഏറ്റവും ആരോഗ്യകരമായ രീതിയായി കണക്കാക്കപ്പെടുന്നത് ആവിയില്‍ വേവിക്കുന്നതാണ്. പക്ഷേ എല്ലാ വിഭവങ്ങളും ഇങ്ങനെ ആവിയില്‍ വേവിക്കാൻ സാധിക്കില്ലല്ലോ! പകരം ദിവസവും ആവിയില്‍ വേവിച്ച ഭക്ഷണം കാര്യമായി ഡയറ്റിലുള്‍പ്പെടുത്താൻ നമുക്ക് ശ്രമിക്കാവുന്നതാണ്. 

വെള്ളം തിളപ്പിച്ച് അതില്‍ നിന്ന് വരുന്ന ആവിയില്‍ ഭക്ഷണം വേവിച്ചെടുക്കുന്നതാണ് ആവിയില്‍ വേവിച്ചെടുക്കുന്ന രീതി. ഇതൊരു പരമ്പരാഗത പാചകരീതി കൂടിയാണ്. പോച്ചിംഗ്, അതുപോലെ ബോയിലിംഗ് എന്നിങ്ങനെയുള്ള പാചകരീതികളുമായി സ്റ്റീമിംഗ് അഥവാ ആവിയില്‍ വേവിക്കല്‍ വളരെ വ്യത്യസ്തമാണ്. 

ആവിയില്‍ വേവിക്കുന്നതിന്‍റെ ചില ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാതിരിക്കാൻ ഈ രീതി വളരെ നല്ലതാണ്. പ്രത്യേകിച്ച് പച്ചക്കറികളില്‍ നിന്ന്. ഫഅരൈ ചെയ്തോ വെള്ളത്തിലിട്ട് വേവിക്കുകയോ ചെയ്യപുമ്പോള്‍ ഭക്ഷണങ്ങളിലെ പോഷകങ്ങള്‍ നല്ലൊരു വിഭാഗവും നഷ്ടപ്പെട്ടിരിക്കും. 

രണ്ട്...

ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഭക്ഷണം ആവിയില്‍ വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. സ്പൈസസ്, എണ്ണ എല്ലാം കുറവാകുമ്പോള്‍ അത് സ്വാഭാവികമായും ദഹനത്തിന് നല്ലതായി വരുന്നു. 

മൂന്ന്...

കൊളസ്ട്രോള്‍ വരാതിരിക്കാനുള്ള നല്ലൊരു ഹെല്‍ത്ത് ടിപ് കൂടിയാണ് ആവിയില്‍ വേവിച്ച ഭക്ഷണം പതിവാക്കുന്നത്. കൊളസ്ട്രോളുള്ളവരാണെങ്കില്‍ അത് നിയന്ത്രിക്കുന്നതിനും ഈ ഭക്ഷണരീതി സഹായിക്കും. 

നാല്...

വറുക്കുമ്പോഴോ വേവിച്ച് തയ്യാറാക്കുമ്പോഴോ എല്ലാം ഭക്ഷണപദാര്‍ത്ഥങ്ങളുടെ തനത് ഭംഗിയും പൂര്‍ണതയും ഗുണവും എല്ലാം ഭാഗികമായി നഷ്ടപ്പെടുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍ ആവിയില്‍ വേവിച്ചെടുത്തവ, അതിന്‍റെ തനത് ഭംഗിയിലും പൂര്‍ണതയിലും ഗുണമേന്മയിലും കിട്ടുന്നു. സ്വാദും തനത് തന്നെയായിരിക്കും. 

അഞ്ച്...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറെ അനുയോജ്യമായ പാചകരീതിയാണ് ആവിയില്‍ വേവിക്കുകയെന്നത്. എണ്ണയുടെ ഉപയോഗം കുറയുന്നത് തന്നെ ഇതില്‍ പ്രധാന കാരണം. 

Also Read:- വീട്ടില്‍ കുമ്പളങ്ങ വാങ്ങാറുണ്ടോ? എങ്കില്‍ രാവിലെ വെറുംവയറ്റില്‍ ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo