Asianet News MalayalamAsianet News Malayalam

'രാഹുലിൻ്റെ റിപ്പോർട്ട് കിട്ടിയാൽ നടപടി'; മുട്ട മയോണൈസ് നിരോധിച്ചതാണ്, വീഴ്ചയെങ്കിൽ ഹോട്ടലുകൾ പൂട്ടിക്കും: വീണ

 രാഹുൽ ഡി നായരുടെ പരിശോധനാ ഫലം കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

Health minister Veena George reaction on Shawarma death in Kerala asd
Author
First Published Oct 28, 2023, 5:24 PM IST

പത്തനംതിട്ട: രാഹുൽ ഡി നായരുടെ ഷവർമ കഴിച്ചുള്ള മരണ എന്ന സംശയത്തിൽ പരിശോധനാഫലം കിട്ടിയശേഷം തുടർനടപടികളെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധന ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുയാണെന്നും  പരിശോധനാ ഫലം കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. മുട്ട ഉപയോഗിച്ചുള്ള മയോണൈസ്  സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ ആരോഗ്യമന്ത്രി, ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്നും വ്യക്തമാക്കി.കൂടുതൽ നിയന്ത്രങ്ങളെ കുറിച്ച് രാഹുലിൻ്റെ കാര്യത്തിലെ റിപ്പോർട്ട് കിട്ടിയശേഷം ആലോചിക്കുമെന്നും വീണ ജോർജ്ജ് കൂട്ടിച്ചേർത്തു.

രാഹുൽ കോട്ടയംകാരൻ, കൊച്ചിയിൽ ഷവർമ കഴിച്ചത് ബുധനാഴ്ച, മരണം ഒരാഴ്ചയിൽ; രക്ത പരിശോധന-പോസ്റ്റ്മോർട്ടം നിർണായകം

അതേസമയം ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നരഹത്യക്കാണ് കേസ് ചുമത്തിയിരിക്കുന്നത്. മരിച്ച കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്. ഹോട്ടൽ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിർദ്ദേശം നൽകി. ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ 'പരാതിയിൽ ആരോപിച്ചിട്ടുള്ളത്.

ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഒക്ടോബർ 25 നാണ് മരണപ്പെട്ടത്. കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക്  താമസിക്കുന്ന രാഹുൽ കഴിഞ്ഞ ആഴ്ച ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ രാഹുലെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാൽ ബുധനാഴ്ചയോടെ രാഹുൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios