ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് വിജയലക്ഷ്മി. ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന 'എബിസി' (ABC) ജ്യൂസ് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന്‍റെ ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

വേണ്ട ചേരുവകൾ

ആപ്പിൾ - 1
ബീറ്റ്റൂട്ട് - ഒരു ബീറ്റ്റൂട്ടിന്റെ നാലിൽ ഒന്ന് 
ക്യാരറ്റ് - 2 എണ്ണം 

തയ്യാറാക്കുന്ന വിധം

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയെല്ലാം ആദ്യം ഉപ്പുവെള്ളത്തിൽ നന്നായി കഴുകി ചെറിയ കഷ്ണങ്ങൾ ആക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് മിക്സിയിൽ അടിക്കുക. തണുപ്പ് വേണമെങ്കിൽ തണുത്ത വെള്ളം ഉപയോഗിക്കാം. മധുരം ആവശ്യമെങ്കിൽ പഞ്ചസാരക്ക് പകരം തേൻ ചേർക്കാം. ഇതോടെ നല്ല ഹെൽത്തി ജ്യൂസ്‌ റെഡി. 

youtubevideo

Also read: ഹെൽത്തി ഗോതമ്പ് ഈന്തപ്പഴം പുട്ട് തയ്യാറാക്കാം; റെസിപ്പി