Asianet News MalayalamAsianet News Malayalam

ദിവസവും കറിവേപ്പില കഴിക്കൂ; ഗുണങ്ങള്‍ പലതാണ്...

ഭക്ഷണത്തിന്  രുചിയും മണവും നല്‍കുന്ന കറിവേപ്പിലയെ നാം ആരും അത്ര കണക്കിലെടുക്കാറില്ല. എന്നാല്‍ നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 

healthy benefits of curry leaves
Author
Thiruvananthapuram, First Published Jul 28, 2019, 6:45 PM IST

ഭക്ഷണത്തിന്  രുചിയും മണവും നല്‍കുന്ന കറിവേപ്പിലയെ നാം ആരും അത്ര  കണക്കിലെടുക്കാറില്ല.  എന്നാല്‍ നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില  വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു  തന്നെയാണ് ഭക്ഷണത്തില്‍  എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും.  പലപ്പോഴും എടുത്തു കളയുന്ന  കറിവേപ്പില നിസ്സാരക്കാരനല്ലെന്ന് എത്രപേര്‍ക്ക് അറിയാം? നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒട്ടേറെ അസുഖങ്ങളെ ചെറുക്കാന്‍ ഇതിന് കഴിയും. കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പ്രമേഹ ബാധിതര്‍ക്ക് കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാക്കും.  ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് പ്രമേഹത്തെ തടയുന്നത്. 

രണ്ട്...

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍  ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. 

മൂന്ന്...

കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി  മോരില്‍ കലക്കി  കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.  ഇതിലുള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യമാണ് ഡയറിയയെ ചെറുക്കുന്നത്.

നാല്...

മിക്ക ആളുകളുടെയും പ്രശ്‌നമാണ്  കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത്. എന്നാല്‍ കറിവേപ്പില ശീലമാക്കിയാല്‍  ശരീരത്തില്‍  ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി  ദിവസവും 10 കറിവേപ്പില വരെ പച്ചയ്ക്ക് തിന്നുന്നതും നല്ലതാണ്. 

അഞ്ച്...

ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ആറ്... 

കറിവേപ്പിലകൊണ്ട് ഹെയര്‍ ടോണിക്ക്  ഉണ്ടാക്കി കേശസംരക്ഷണത്തിന് ഉപയോഗിക്കാം.  കുറച്ച് കറിവേപ്പില വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

ഏഴ്...

ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.  വിറ്റാമിന്‍ എ യുടെ കലവറ തന്നെയാണ് കറിവേപ്പില.

എട്ട്...

കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും. കറിവേപ്പിലയും മഞ്ഞളും അരച്ചു പുരട്ടിയാല്‍ പുഴുക്കടി തടയും. കാല്‍പാദം വിണ്ടു കീറുന്നതിനും കുഴി നഖം ഇല്ലാതാക്കാനും സഹായിക്കുന്നു.

Follow Us:
Download App:
  • android
  • ios