Asianet News MalayalamAsianet News Malayalam

ചുട്ടുപൊള്ളിച്ച് വെയിൽ, കൊടും ചൂട്, ഒപ്പം നിർജ്ജലീകരണവും; ശരീരം തണുപ്പിക്കാൻ കുടിക്കാം ഈ ആറ് പാനീയങ്ങള്‍‌...

നിര്‍ജ്ജലീകരണം ഒഴിവാക്കാനും ചൂടില്‍ നിന്ന് ആശ്വാസം തേടാനും ശരീരം തണുപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 
 

healthy drinks to hydrate your body and skin
Author
First Published Apr 11, 2024, 9:52 PM IST

വേനൽച്ചൂടിനു കാഠിന്യമേറുന്നതനുസരിച്ച് ഉള്ളുതണുപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളാണ് എല്ലാവരും അന്വേഷിക്കുന്നത്. നിര്‍ജ്ജലീകരണം ഒഴിവാക്കാനും ചൂടില്‍ നിന്ന് ആശ്വാസം തേടാനും ശരീരം തണുപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഇളനീരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. 

രണ്ട്... 

വെള്ളരിക്കാ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. അതിനാല്‍ ശരീരത്തിലും ചര്‍മ്മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നിര്‍ജ്ജലീകരണത്തെ തടയാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്... 

തണ്ണിമത്തന്‍ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിനും ഏറെ നല്ലതാണ്.

നാല്... 

നാരങ്ങാ വെള്ളം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അഞ്ച്... 

ചൂടുകാലത്തെ നിര്‍ജലീകരണം ഒഴിവാക്കാന്‍ സംഭാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ആറ്... 

ഓറഞ്ച് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios