ഹെൽത്തി മാംഗോ ട്രിഫിൾ പുഡ്ഡിംഗ് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണെന്നും അഹാന പറയുന്നു. വെറും മൂന്ന് ചേരുവകൾ കൊണ്ടാണ് താരം ഈ പുഡ്ഡ‍ിം​ഗ് തയ്യാറാക്കുന്നത്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. ചുരുക്കം സിനിമയിലൂടെയെത്തി മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് അഹാന. അച്ഛൻ കൃഷ്ണ കുമാറിന്റെ പാതയിലൂടെ എത്തിയ താരത്തിനു ഇന്ന് നിരവധി ആരാധകരാണുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിൽ സജീവമായ അഹാന, തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന നടിയാണ് അഹാന. എന്നാൽ, അതൊടൊപ്പം ഭക്ഷണപ്രിയ കൂടിയാണ് താരം. മാമ്പഴക്കാലമായത് കൊണ്ട് തന്നെ ഒരു മാം​ഗോ പുഡിം​ഗ് ഉണ്ടാക്കിയ വീഡിയോ താരം തന്റെ യൂട്യൂബപ് ചാനലിലൂടെ പങ്കുവച്ചു. 

ഹെൽത്തി മാംഗോ ട്രിഫിൾ പുഡ്ഡിംഗ് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണെന്നും അഹാന പറയുന്നു. വെറും മൂന്ന് ചേരുവകൾ കൊണ്ടാണ് താരം ഈ പുഡ്ഡ‍ിം​ഗ് തയ്യാറാക്കുന്നത്. 

വേണ്ട ചേരുവകൾ

മാമ്പഴം - 3 എണ്ണം
ബ്രെഡ് - 6 എണ്ണം
തോങ്ങ പാൽ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ബ്രെഡ് ഒരു പാത്രത്തിൽ ഓരോന്നായി വയ്ക്കുക. ശേഷം അതിന് മുകളിൽ ആവശ്യത്തിന് തേങ്ങാപ്പാൽ ഒഴിക്കുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന മാമ്പഴം ബ്രെഡിന് മുകളിൽ നിരത്തുക. ശേഷം വീണ്ടും ബ്രെഡ് വയ്ക്കുക. വീണ്ടും അതിന് മുകളിൽ തേങ്ങാപ്പാൽ ഒഴിക്കുക. ശേഷം മാമ്പഴത്തിന്റെ പേസ്റ്റ് മുകളിൽ ചേർക്കുക. ശേഷം 40 മിനുട്ട് സെറ്റാകാൻ ഫ്രിഡ്ജിൽ വയ്ക്കുക. മാംഗോ ട്രിഫിൾ പുഡ്ഡിംഗ് തയ്യാർ.


Healthy Mango Trifle Pudding by Chef Ahaana 😀 | Ahaana Krishna