ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കാത്സ്യം, അയേൺ, വിറ്റാമിൻ ഡി, വിറ്റാബിന്‍ ബി1, കാര്‍ബോഹൈട്രേറ്റ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് റാഗി. അത്തരത്തില്‍ റാഗി കൊണ്ട് പുട്ട് തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

റാഗി പൊടി -2 കപ്പ് 
തേങ്ങ -1 കപ്പ്
ഉപ്പ് -1 സ്പൂൺ 
തേങ്ങ വെള്ളം -1 കപ്പ് 

തയ്യാറാക്കുന്ന വിധം

റാഗിപ്പൊടി ആവശ്യത്തിന് തേങ്ങ വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. അതിലേയ്ക്ക് ആവശ്യത്തിന് തേങ്ങ ചിരകിയതും ഉപ്പും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. അതിനുശേഷം ഒരു ഇഡ്ഡലി പാത്രത്തിലേയ്ക്ക് തുണി വിരിച്ചതിനുശേഷം അതിലേയ്ക്ക് റാഗിയുടെ പൊടി ചേർത്ത് നന്നായിട്ട് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക. സാധാരണ പുട്ട് ഉണ്ടാക്കുന്ന പോലെയും ചിരട്ടപ്പുട്ട് ആയിട്ടുമൊക്കെ ഇത് തയ്യാറാക്കാവുന്നതാണ്. 

Also read: ഹെല്‍ത്തി റാഗി ചെറുപയർ ദോശ തയ്യാറാക്കാം; റെസിപ്പി