ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് അഞ്ജലി രമേശൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വണ്ണം കുറയ്ക്കുന്നതിന് ഡയറ്റിലാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു സൂപ്പാണ് ഹെൽത്തി റാ​ഗി സൂപ്പ്..

വേണ്ട ചേരുവകൾ

  • റാഗി പൊടി 1 കപ്പ് 
  • നെയ്യ് - 1/4 സ്പൂൺ
  • ഇഞ്ചി 1/2 സ്പൂൺ.
  • വെളുത്തുള്ളി 1/2 സ്പൂൺ.
  • സവാള 2 സ്പൂൺ 
  • ക്യാരറ്റ് 3 സ്പൂൺ 
  • ഗ്രീൻ പീസ് 3 സ്പൂൺ.
  • ബീൻസ് 2 സ്പൂൺ 
  • ഉപ്പ് 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി, വെളുത്തുള്ളി ഒപ്പം തന്നെ കുറച്ചു പച്ചക്കറികളും ചേർത്ത് കൊടുക്കുക. ശേഷം ക്യാരറ്റും കുറച്ച് ബീൻസും കുറച്ച് വേവിച്ച പട്ടാണിയും അതിന്റെ കൂടെ തന്നെ കുറച്ച് സവാളയും ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക. ശേഷം അതിലേക്ക് കുറച്ച് ഉപ്പും കുരുമുളകുപൊടിയും ചേർക്കുക. നന്നായിട്ടൊന്ന് യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കാൻ വയ്ക്കുക. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് റാഗി വെള്ളത്തിൽ കലക്കിയത് കൂടി ചേർത്ത് കൊടുക്കുക. ശേഷം ഇതൊന്ന് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ചെറിയ തീയിൽ ഇത് വെന്ത് കുറുകി വരുമ്പോൾ ​ഗ്യാസ് ഓഫ് ചെയ്യുക. ശേഷം ചൂടോടെ കുടിക്കുക. 

റാഗി കൊണ്ട് പുട്ട് തയ്യാറാക്കാം ഈസിയായി; റെസിപ്പി