Asianet News MalayalamAsianet News Malayalam

ഓണസദ്യയില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍; ഗുണങ്ങള്‍ പലതാണ്

പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയുമൊക്കെ കലവറയാണ് പച്ചക്കറികൾ. 

healthy vegetables for onasadhya
Author
Thiruvananthapuram, First Published Sep 10, 2019, 2:02 PM IST


പച്ചക്കറികള്‍ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയാറുണ്ട്. നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മിനറലുകളുടെയും വൈറ്റമിനുകളുടെയുമൊക്കെ കലവറയാണ് പച്ചക്കറികൾ. കടയിൽനിന്നു വാങ്ങിയവ നന്നായി കഴുകാതെ പാകം ചെയ്യുന്നത് അപകടകരമാണ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ ഇവയൊക്കെ...

ചീര...

ധാരാളം ആന്‍റിഓക്സിഡന്‍റ് , വിറ്റമിനുകൾ, ധാതുക്കൾ‍, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സംപുഷ്ടമാണ് ചീര.  ചീരയില്‍ അടങ്ങിയിരിക്കുന്ന നിട്രാറ്റ്സ് രക്തസമ്മർദം കുറയ്ക്കാനും ഹൃദയ സംരക്ഷണത്തിനും സഹായിക്കും. കൂടാതെ ഇവ ആസ്തമയ്ക്കും കണ്ണിന്‍റെ കാഴ്ചയ്ക്കും ചര്‍മത്തിനും നല്ലതാണ്. 

കാബേജ്...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. വൈറ്റമിൻ എ, ബി 2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജിൽ അടങ്ങിയിരിക്കുന്നു. കാഴ്ച്ചശക്തി വർധിപ്പിക്കുന്നതിനും മുടി തഴച്ച് വളരുന്നതിനും ഏറ്റവും നല്ലതാണ് കാബേജ്.

വഴുതനങ്ങ...

 പ്രോട്ടീൻ, നേരിയ അളവിൽ കൊഴുപ്പ്, ധാതുലവണങ്ങൾ, കാർബോ ഹൈഡ്രേറ്റ് എന്നിവ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ എ, തയാമിൻ, റിബോഫ്ലാവിൻ, വിറ്റമിൻ സി എന്നിവ ധാരാളമായി വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്നു.വഴുതനങ്ങയിൽ 92.7 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്.

കോളിഫ്ലവർ...

കോളിഫ്ലവറിൽ ജലാംശം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം എന്നിവയും വിറ്റമിൻ എ, വിറ്റമിൻ സി, തയാമിൻ, റിബോഫ്ലാമിൻ, കോളിൻ, നിക്കോട്ടിനിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. കൂടാതെ ഒമേഗാ 3 ഫാറ്റി ആസിഡ്, സൾഫർ അടങ്ങിയ സൾഫോ റാഫെയ്‌ൻ എന്നിവയും ഇതിലുണ്ട്.


 

Follow Us:
Download App:
  • android
  • ios