Asianet News MalayalamAsianet News Malayalam

എരിവുള്ള ഭക്ഷണം അത്ര നല്ലതല്ല; പഠനം പറയുന്നത്

എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

Heavy chilly consumption linked to dementia study
Author
Trivandrum, First Published Jul 30, 2019, 5:13 PM IST

എരിവുള്ള ഭക്ഷണങ്ങൾ പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പറയാറുണ്ട്. പുതിയ പഠനവും അത് തന്നെയാണ് തെളിയിക്കുന്നത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

 ചെെനയിൽ അൻപത്തിയഞ്ച് വയസിന് കൂടുതലുള്ള 4,582 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഇവർ 50 ​ഗ്രാമിന് കൂടുതൽ മുളക് കഴിച്ചിരുന്നതായി കണ്ടെത്തി. എരിവുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചവരിൽ ഓര്‍മക്കുറവ്, കാര്യഗ്രഹണശേഷിക്കുറവ് എന്നിവ ഉണ്ടായതായി പഠനത്തിൽ കണ്ടെത്താനായെന്ന് ​ഗവേഷകൻ സുമിൻ ഷി പറയുന്നു. 

ജേണല്‍ ന്യൂട്രിയൻസിൽ ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് എരിവുള്ള ഭക്ഷണങ്ങൾ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയിൽ മറ്റ് രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകൻ സുമിൻ ഷി പറയുന്നത്. 

Follow Us:
Download App:
  • android
  • ios