എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനുമൊക്കെ പ്രോട്ടീന്‍ ആവശ്യമാണ്. മാംസം, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, നട്സ് എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായ പോഷകമാണ് പ്രോട്ടീനുകള്‍. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനുമൊക്കെ പ്രോട്ടീന്‍ ആവശ്യമാണ്. മാംസം, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍, കടല്‍ വിഭവങ്ങള്‍, നട്സ് എന്നിവയിലെല്ലാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സുകളെയും സീഡുകളെയും പരിചയപ്പെടാം.

1. നിലക്കടല

പ്രോട്ടീനിന്‍റെ കലവറയാണ് നിലക്കടല. 100 ഗ്രാം നിലക്കടലയിൽ 25.8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന് പുറമേ ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ബി എന്നിവയൊക്ക അടങ്ങിയിരിക്കുന്നു.

2. മത്തങ്ങാ വിത്ത്

100 ഗ്രാം മത്തങ്ങാ വിച്ചില്‍ 10.7 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ സിങ്ക്, മഗ്നീഷ്യം എന്നിവയൊക്കെ അടങ്ങിയിരിക്കുന്നു.

3. ബദാം

100 ഗ്രാം ബദാമില്‍ 21.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം എന്നിവയും അടങ്ങിയതാണ് ബദാം.

4. പിസ്ത

100 ഗ്രാം പിസ്തയില്‍ 20.6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പിസ്ത കഴിക്കുന്നത് അമിനോ ആസിഡ് ലഭിക്കാനും സഹായിക്കും.

5. അണ്ടിപരിപ്പ്

100 ഗ്രാം കശുവണ്ടിയിൽ 18.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

6. വാള്‍നട്സ്

100 ഗ്രാം വാള്‍നട്സില്‍‌ 15.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടതെ ഇവയില്‍ നിന്നും ഒമേഗ 3 ഫാറ്റി ആസിഡും ലഭിക്കും.

7. ബ്രസീല്‍ നട്സ്

100 ഗ്രാം ബ്രസീല്‍ നട്സില്‍ 14.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

8. ചിയാ സീഡ്

100 ഗ്രാം ചിയാ സീഡില്‍ 17 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡും നാരുകളുമൊക്കെ അടങ്ങിയതാണ് ചിയാ സീഡ്.

9. ഫ്ലക്സ് സീഡ്

100 ഗ്രാം ഫ്ലക്സ് സീഡില്‍ 18 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.