ഇതാ ഒരു വെറെെറ്റി വിഭവം. മസാല സൂചി ബോൾസ്... ബ്രേക്ക്ഫാസ്റ്റിന് അൽപം വെറെെറ്റി വേണമെന്ന് തോന്നിയാൽ ഈ വിഭവം ഈസിയായി തയ്യാറാക്കാവുന്നതാണ്. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
പേര് പോലെ തന്നെ വെറെെറ്റി വിഭവമാണ് മസാല സൂചി ബോൾസ്. ബ്രേക്ക്ഫാസ്റ്റായും വെെകുന്നേരം ചായയ്ക്കൊപ്പവും കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്. തക്കാളി ച്ടണി, പുതിന ചട്ണി എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
വേണ്ട ചേരുവകൾ...
വറുത്ത റവ 1 കപ്പ്
വെള്ളം രണ്ടര കപ്പ്
പച്ചമുളക് 1 എണ്ണം
തേങ്ങ 1/4 കപ്പ്
സവാള 1 കപ്പ്
ഇഞ്ചി 1 ടേബിൾ സ്പൂൺ
വെളുത്തുള്ളി 1 ടേബിൾ സ്പൂൺ
പച്ച ക്യാപ്‌സികം 1/2 കപ്പ്
കായപൊടി 1/4 ടീസ്പൂൺ
മുളക് പൊടി 3/4 ടീസ്പൂൺ
ബിരിയാണി മസാല / പാവ് ബാജി മസാല 1/2 ടീസ്പൂൺ
തക്കാളി അരച്ചെടുത്തത്
(ടൊമാറ്റോ പ്യൂരി) 1/2 കപ്പ്
മല്ലിയില അരിഞ്ഞത് 2 ടീസ്പൂൺ
വെളിച്ചെണ്ണ 3 ടേബിൾ സ്പൂൺ
ഉണ്ടാകുന്ന വിധം...
ആദ്യം ഒരു ചീനച്ചട്ടിയിൽ രണ്ടര കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്കു ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കായപൊടിയും ചേർക്കുക. വെള്ളം നന്നായി തിളക്കുമ്പോൾ അതിലേക്കു വറുത്ത റവ ഇട്ടു കട്ട പിടിക്കാത്ത വിധത്തിൽ നന്നായി ഇളകുക. '
രണ്ടു മിനിറ്റു അടച്ചു വയ്ക്കുക. ശേഷം അതിലേക്കു ചതച്ചു വച്ച പച്ചമുളകും തേങ്ങയും കൂടി ചേർത്ത് ഇളക്കുക. ഒരു ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്തു രണ്ടു മിനുട്ട് കൂടി അടച്ചു വയ്ക്കുക. ഇനി ചൂടോടെ തന്നെ ചെറിയ ചെറിയ ഉരുളകൾ ആക്കി മാറ്റുക. അതിനു ശേഷം ഉരുളകളെ ഒരു 10 മിനുട്ട് ആവിയിൽ വച്ചു വേവിക്കുക. ഒന്ന് തണുത്ത ശേഷം മാത്രം ഉരുളകൾ പുറത്തേക്ക് എടുക്കുക. ഇനി ഇതൊന്നു വറുത്തിടാം.
ഒരു പാനിലേക്കു കുറച്ചു എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു വഴറ്റുക. അതിലേക്കു സവാളയും ഇട്ടു നന്നായി വഴറ്റുക. ഒരു ഗോൾഡൻ കളർ ആകുമ്പോൾ അതിലേക്ക് തക്കാളി അരച്ചെടുത്തത്(ടൊമാറ്റോ പ്യൂരി )ഇട്ടു നന്നായി വെള്ളം വറ്റുന്നത് വരെ വഴറ്റുക. ഡ്രൈ വരുമ്പോൾ അതിലേക്കു ഗ്രീൻ ക്യാപ്‌സികം ഇട്ടു ഇളക്കുക.
ഇനി അതിലേക്കു കായപൊടിയും, മുളകുപൊടിയും, ബിരിയാണി മസാലയോ പാവ് ബാജി മസാലയോ ചേർത്ത് നന്നായി ഇളക്കുക. അതിലേക്കു റവ കൊഴുക്കട്ട ഇട്ടു നന്നായി ഇളക്കി ചേർക്കുക. അതിലേക്കു കുറച്ചു മല്ലിയില കൂടി ഇട്ടു കൊടുക്കാം. ചെറിയ തീയിൽ ഒരു അഞ്ചു മിനുട്ടോളം വയ്ക്കുക. ശേഷം ചൂടോടെ സേർവ് ചെയ്യാം. മസാല സൂചി ബോൾസ് തയ്യാറായി...
പച്ച മാങ്ങ മൊജിറ്റോ ദേ ഇങ്ങനെ തയ്യാറാക്കൂ
തയ്യാറാക്കിയത്:
പ്രഭ,
ബംഗ്ലൂർ
