ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം നോമ്പുതുറ വിഭവങ്ങൾ. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

Add Asianetnews as a Preferred SourcegooglePreferred

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പച്ചമാങ്ങാ കൊണ്ട് തയാറാക്കുന്ന അങ്കമാലി സ്പെഷൽ മാങ്ങാക്കറി കഴിച്ചിട്ടുണ്ടോ? ചോറിനൊപ്പം കിടിലൻ കോമ്പിനേഷനാണ് ഈ രസികൻ നാടൻ കറി.

വേണ്ട ചേരുവകൾ

തയ്യാറാക്കുന്ന വിധം 

പച്ച മാങ്ങാ 1 എണ്ണം 
സവാള 2 എണ്ണം 
പച്ചമുളക് 3 എണ്ണം 
ഇഞ്ചി 2 സ്പൂൺ 
മുളക് പൊടി 1 സ്പൂൺ 
മഞ്ഞൾ പൊടി 1 സ്പൂൺ 
മല്ലി പൊടി. 2 സ്പൂൺ 
ഉപ്പ് 1 സ്പൂൺ 
കുരുമുളക് പൊടി. 1 സ്പൂൺ 
മാങ്ങ 1 കപ്പ് 
കറിവേപ്പില 2 തണ്ട് 
തേങ്ങാ പാൽ 4 ഗ്ലാസ്‌ 
മീൻ 1 കിലോ 

തയ്യാറാക്കുന്ന വിധം 

ആദ്യം ചെയ്യേണ്ടത് ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് സവാളല നീളത്തിൽ അരിഞ്ഞതും ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് കൂടി ചേർത്ത് നന്നായിട്ട് കൈകൊണ്ട് തിരുമ്മി എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകു പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഉപ്പും ചേർത്ത് നന്നായിട്ട് നല്ലപോലെ വീണ്ടും വഴറ്റി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് മീനും ചേർത്ത് കൊടുത്ത് തേങ്ങാപ്പാൽ ചേർത്ത് വേവിച്ചെടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും കൂടി ഒഴിച്ചു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക. ഒപ്പം തന്നെ മാങ്ങയും ചേർത്ത് വേവിക്കുക. ആവശ്യത്തിനനുസരിച്ച് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്തു കൊണ്ടിരിക്കണം. 

Angamaly Special Mango Fish Curry Recipe || അങ്കമാലി സ്റ്റൈൽ മീൻ മാങ്ങ കറി #mangofishcurry