ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചിക്കൻ കട്​ലറ്റ് കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ നമ്മുക്ക് ഇത് വീട്ടില്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ചിക്കൻ വേവിച്ച് നല്ലപോലെ ഒന്ന് കൈകൊണ്ട് ഉടച്ചെടുത്തത് - ഒരു കപ്പ്

ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് - ഒരു കപ്പ് സവാളയും ക്യാരറ്റും ചീകിയത് - അര ക്കപ്പ്

ഉപ്പ് - ആവശ്യത്തിന്

എണ്ണ - അര ലിറ്റർ

സവാള - അര കപ്പ്

മുളകുപൊടി -1 സ്പൂൺ

മഞ്ഞൾപ്പൊടി -1 സ്പൂൺ

ഗരംമസാല -1 സ്പൂൺ

രണ്ട് സ്പൂൺ മൈദ വെള്ളത്തിൽ കലക്കിയത്

ബ്രെഡ് പൊടിച്ചത് -2 കപ്പ്‌

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേയ്ക്ക് ചിക്കൻ വേവിച്ച് ഉടച്ചതും, ഉരുളക്കിഴങ്ങും, സവാളയും ക്യാരറ്റും അരിഞ്ഞതും എടുക്കുക. എന്നിട്ട് അതിലേയ്ക്ക്മ ഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. ഇതിൽ നിന്ന് ഉരുളകളാക്കി കൈകൊണ്ട് പ്രസ് ചെയ്ച് കട്ലറ്റ് രീതിയിൽ എടുത്തു മാറ്റിവയ്ക്കുക. ശേഷം മൈദ വെള്ളത്തിൽ കലക്കി എടുത്തതിൽ ഇവ മുക്കിയതിനു ശേഷം ബ്രഡ് പൊടിയിലും ഒന്ന് മുക്കി എണ്ണയിലേയ്ക്കിട്ട് വറുത്തെടുക്കുക. ഇതോടെ ചിക്കൻ കട്​ലറ്റ് റെഡി.

വീഡിയോ കാണാം