കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് മഗ് കേക്ക് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. രുചിക്കാലത്തിൽ ഡോ. ആൻ മേരി ജേക്കബ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വളരെ കുറച്ച് ചേരുവകൾ കൊണ്ട് തന്നെ ചോക്ലേറ്റ് മഗ് കേക്ക് തയ്യാറാക്കാം.

വേണ്ട ചേരുവകൾ

  • മൈദ 3 ടേബിൾ സ്പൂൺ
  • പഞ്ചസാര 3 ടേബിൾ സ്പൂൺ
  • എണ്ണ 3 ടേബിൾ സ്പൂൺ
  • പാൽ 3 ടേബിൾ സ്പൂൺ
  • കൊക്കോ പൗഡർ 1.5 ടേബിൾ സ്പൂൺ
  • വാനില എസൻസ് 1/4 ടീസ്പൂൺ
  • ബേക്കിംഗ് സോഡ 1/5 ടീസ്പൂൺ
  • ഉപ്പ് 1/2 ടീസ്പൂൺ
  • ചോക്ലേറ്റ് ചിപ്സ് അല്ലെങ്കിൽ ഗ്രേറ്റഡ് ചോക്ലേറ്റ് 1 ടേബിൾ സ്പൂൺ (ഓപ്ഷണൽ).

തയ്യാറാക്കുന്ന വിധം

ഒരു മഗ് എടുത്ത്, മൈദ, പഞ്ചസാര, കോക്കോ പൗഡർ, ബേക്കിംഗ് പൗഡർ , ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് പാല്, ഓയിൽ അല്ലെങ്കിൽ ബട്ടർ, വാനില എസ്സൻസ് ചേർത്ത് നേർത്ത മിശ്രിതം തയ്യാറാക്കുക. ആവശ്യാനുസരണം ചോക്ലേറ്റ് ചിപ്സ് ചേർക്കാം. മഗ് മൈക്രോവേവിലേക്ക് വയ്ക്കുക. 180°C (3.5 മിനിറ്റ്) വരെ ചൂടാക്കുക. രുചികരമായ Mug Cake തയ്യാർ.

(Tip: മഗ്ഗിന്റെ മുകളിലേക്ക് ചോക്ലേറ്റ് ചിപ്പുകൾ / ചോക്ലേറ്റ് സോസ് ഒഴിച്ചാൽ കേക്കിൻ്റെ രുചി വർധിക്കും. മഗ്ഗിൻ്റെ 1/2 കപ്പ് മാത്രമെ മിശിത്രം ഒഴിക്കാൻ പാടുള്ളു).

ഇഡ്ഡലി മേക്കറിൽ ഈസി മിനി വട്ടയപ്പം തയ്യാറാക്കാം; റെസിപ്പി

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates