ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണന്‍ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വീട്ടില്‍ എളുപ്പത്തില്‍ ദാൽ സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

തൂവരപരിപ്പ് - 4 സ്പൂൺ

ഓറഞ്ച് പരിപ്പ് - 4 സ്പൂൺ

ചെറുപയർ പരിപ്പ് - 4 സ്പൂൺ

മഞ്ഞൾ പൊടി - 1/2 സ്പൂൺ

കറി വേപ്പില - 2 തണ്ട്

കുരുമുളക് -1 സ്പൂൺ

ജീരകം -1/2 സ്പൂൺ

സവാള -2 സ്പൂൺ

മല്ലിയില - 1/2 സ്പൂൺ

തയ്യാറാക്കുന്ന വിധം

മൂന്ന് തരം പരിപ്പുകളും നന്നായിട്ട് വറുത്തെടുക്കുക. എന്നിട്ട് അതിലേയ്ക്ക് ജീരകം, കുരുമുളക്, മഞ്ഞൾപ്പൊടി, ആവശ്യത്തിന് കറിവേപ്പില എന്നിവയെല്ലാം ചേർത്ത് നല്ലതുപോലെ വറുത്ത് പൊടിച്ചു മാറ്റിവയ്ക്കുക. ഇനി ഇവ ആവശ്യത്തിനു ഒരു ഗ്ലാസ്സിലേയ്ക്ക് ഇട്ടുകൊടുത്ത് അതിലേയ്ക്ക് തിളച്ച വെള്ളം ഒഴിച്ചതിന് ശേഷം അതിലേക്ക് കുറച്ച് സവാളയും മല്ലിയിലയും കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.