ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് ജാസ്മിൻ സഗീർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വ്യത്യസ്ത രുചിയിൽ സ്പെഷ്യൽ കാശ്മീരി ഡ്രിങ്ക് എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • ചെറുനാരങ്ങാ 2 എണ്ണം 
  • കസ്കസ് 3 സ്പൂൺ
  • അണ്ടിപരിപ്പ് 15 എണ്ണം 
  • ഇഞ്ചി 1 ചെറിയ കഷ്ണം 
  • പഞ്ചസാര 1/2 കപ്പ്‌ 
  • ഏലയ്ക്ക 2 എണ്ണം 
  • വെള്ളം 1 ലിറ്റർ 

തയ്യാറാകുന്ന വിധം

ഇഞ്ചിയും ഏലയ്ക്കയും പഞ്ചസാരയും മിക്സിയിൽ കുറച്ചുവെള്ളം ചേർത്ത് അടിച്ചു അരിച്ചെടുക്കുക. അതിൽ അണ്ടിപരിപ്പ് വെള്ളത്തിൽ കുതിർത്തതും ചേർത്ത് നന്നായി പേസ്റ്റ് പോലെ അരക്കുക. അടിച്ചുവച്ചക്കൂട്ടിൽ നാരങ്ങ നീരും വെള്ളവും കസ്കസും ചേർത്ത് നന്നായി തണുപ്പിച്ചു ഉപയോഗിക്കാം. വേനൽകാലത്തു ഉപയോഗിക്കാൻ പറ്റിയ നല്ലൊരു റീഫ്രഷ്മെന്റ് ഡ്രിങ്ക് ആണ്‌.

പ്രതിരോധശേഷി കൂട്ടാന്‍ കിടിലന്‍ ശംഖുപുഷ്പം ലെമണ്‍ ജ്യൂസ്; റെസിപ്പി

Asianet News Live | PV Anvar | Mission Arjun | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്