വളരെ എളുപ്പത്തിൽ ഗോതമ്പ് പൊടി കൊണ്ട് രുചികരമായ വട എളുപ്പം തയ്യാറാക്കാം. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വെെകിട്ട് ചായയുടെ കൂടെ കഴിക്കാൻ രുചികരമായ ​ഗോതമ്പ് വട തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

  • സവാള 2 എണ്ണം 
  • ഇഞ്ചി ചെറിയ കഷ്ണം
  • പച്ചമുളക് 3-4 എണ്ണം
  • കറിവേപ്പില 2 തണ്ട്
  • ഉപ്പ് ആവശ്യത്തിന്‌
  • തൈര് അരകപ്പ്
  • ഗോതമ്പുപൊടി 2 കപ്പ്
  • ബേക്കിംഗ് സോഡാ കാൽ ടീസ്പൂൺ 
  • വെള്ളം ആവശ്യത്തിന്
  • എണ്ണ വറുക്കാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് തൈര് ഒഴിച്ച് ഇളക്കി, ഗോതമ്പുപൊടിയും ബേക്കിംഗ് സോഡയും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് അധികം അയഞ്ഞതല്ലാത്ത പരുവത്തിൽ കുഴച്ച് എടുക്കാം. ഇനി ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി മാവിൽ നിന്ന് കുറേശ്ശെ എടുത്ത് വടയുടെ ആകൃതിയിൽ ആക്കി എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം.

ഗോതമ്പ് വട / How To Make Wheat Flour Vada Easily / Teatime Snack