ചൂടത്ത് കഴിക്കാൻ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ മാങ്ങ ഐസ്. ബിൻസി ലെനിൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചൂടത്ത് കഴിക്കാൻ എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ മാങ്ങ ഐസ്. 

വേണ്ട ചേരുവകൾ

· പഴുത്ത മാങ്ങ 3 എണ്ണം

· പഞ്ചസാര ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കുക. ഒരു മിക്സി ജാറിലേക്കു മാങ്ങ കഷ്ണങ്ങളും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം സ്റ്റിക് ഐസ് ഉണ്ടാക്കുന്ന മോൾഡിലോ അല്ലെങ്കിൽ ഡിസ്പോസിബിൾ ഗ്ലാസ്സിലോ സ്റ്റീൽ ഗ്ലാസ്സിലോ മാങ്ങ ജ്യൂസ് ഒഴിക്കുക .ശേഷം അലൂമിനിയം ഫോയിൽ പേപ്പർ വച്ച് മൂടി നടുവിലായി ഐസ് സ്റ്റിക് ഇറക്കി കൊടുക്കുക .ഒരു 8 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. ഐസ് എടുക്കാൻ ആയി നേരിയ ചൂട് വെള്ളത്തിൽ മോൾഡോ / ഗ്ലാസ്സോ ഇറക്കി വയ്ക്കണം. ടേസ്റ്റി മാങ്ങ ഐസ് റെഡി.. 

രണ്ട് ചേരുവകൾ കൊണ്ട് സൂപ്പർ മാങ്ങ ഐസ് . Easy Mango Ice || Only 2 Ingredients || mango popsicle