പാലക്ക് ചീര പക്കവട എളുപ്പം തയ്യാറാക്കാം. മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പാലക്ക് ചീരയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പാലക്ക് ചീര കൊണ്ടൊരു നാലുമണി പലഹാരം തയ്യാറാക്കിയാലോ?. പാലക്ക് ചീര പക്കവട എളുപ്പം തയ്യാറാക്കാം. മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

വേണ്ട ചേരുവകൾ

  • പാലക്ക് ചീര അരിഞ്ഞത് 1 കപ്പ്
  • സവാള ചെറുത് 1 എണ്ണം 
  • ഉണക്കമുളക് ചതച്ചത് 1 ടീസ്പൂൺ
  • ജീരകപ്പൊടി അര ടീസ്പൂൺ
  • കായപ്പൊടി 2 നുള്ള്
  • ജിഞ്ചർ ഗാർലിക് പേസ്റ്റ് 1 ടീസ്പൂൺ
  • കടലപൊടി അര കപ്പ്
  • കറിവേപ്പില 2 കതിർ
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചീനച്ചട്ടി അടുപ്പിൽ വച്ച് പൊരിക്കുവാനുള്ള വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഒപ്പം തന്നെ
ഒരു കപ്പ് പാലക്ക് ചീര അരിഞ്ഞതിൽ സവാള നീളത്തിൽ അരിഞ്ഞതും ഉപ്പും കൂടി ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക.
ശേഷം ബാക്കി ചേരുവകൾ എല്ലാം കൂടി ചേർത്ത് അടുപ്പിൽ തിളച്ചുകൊണ്ടിരിക്കുന്ന വെളിച്ചെണ്ണ രണ്ടു സ്പൂണും കൂടി കൂട്ടിൽ ഒഴിച്ച് കറിവേപ്പിലയും ഇട്ട് ഇളക്കി വെള്ളം അല്പാല്പമായി ഒഴിച്ചുകൊടുത്തു അധികം ലൂസ്സ് ആകാതെ ഇളക്കി മാവ് തയ്യാറാക്കുക. പാകത്തിന് എണ്ണയിൽ ഇട്ട് പൊരിച്ച് കോരുക രുചികരമായ പാലക് പക്കവട റെഡി.

ഈ ചേരുവകൾ കൂടി ചേർത്ത് മീൻ പൊരിച്ച് നോക്കൂ, കിടിലൻ രുചിയാണ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates