ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

Add Asianetnews as a Preferred SourcegooglePreferred

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പച്ച മാങ്ങ ഉണ്ടെങ്കിൽ രുചികരമായൊരു കറി തയ്യാറാക്കാം 

വേണ്ട ചേരുവകൾ 

പച്ചമാങ്ങ 1 കപ്പ്

സവാള 2 എണ്ണം

തക്കാളി 2 എണ്ണം

പച്ചമുളക് 2 എണ്ണം

ഇഞ്ചി 1 സ്പൂൺ

മുളകുപൊടി 1 സ്പൂൺ

 ജീരകപ്പൊടി 1 സ്പൂൺ

ഉപ്പ് 1 സ്പൂൺ

തേങ്ങ 1 കപ്പ്

എണ്ണ 2 സ്പൂൺ

കടുക് 1 സ്പൂൺ

കറിവേപ്പില 2 തണ്ട്

തയ്യാറാക്കുന്ന വിധം 

ആദ്യം പച്ച മാങ്ങ നീളത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം മിക്സഡ് ജാറിൽ മാങ്ങ ഇട്ടു കൊടുത്ത് ആവശ്യത്തിന് തേങ്ങയും കുറച്ച് മുളകുപൊടി, കുറച്ച് ഇഞ്ചി പൊടി, സവാള, തക്കാളി എന്നിവയെല്ലാം ചേർത്ത് നല്ലത് പോലെ ഒന്ന് അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ അതിലേക്ക് ആവശ്യത്തിന് കുറച്ച് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ തിളയ്ക്കാൻ വയ്ക്കുക. തിളച്ചു കുറുകി വരുന്ന സമയത്ത് ഇതിലേക്ക് കടുകും കറിവേപ്പിലയും കൂടെ വറുത്ത് എണ്ണ ചൂടാക്കി ഒഴിച്ചു കൊടുക്കാവുന്നതാണ്. മാങ്ങ കറി തയ്യാർ.