ബേക്കറികളില്‍ കിട്ടുന്ന തരം ജിലേബി നമ്മുക്ക് വീട്ടില്‍ തയ്യാറാക്കിയാലോ? അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ബേക്കറികളില്‍ കിട്ടുന്ന തരം ജിലേബി നമ്മുക്ക് വീട്ടില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

പഞ്ചസാര - 1 കപ്പ്‌ 
വെള്ളം - 2 കപ്പ് 
ഏലയ്ക്ക - 5 എണ്ണം
ചെറുനാരങ്ങാ നീര് - 1 ടേബിൾ സ്പൂൺ 
മൈദ പൊടി -1 കപ്പ്‌ 
കടല പൊടി -1 ടേബിൾ സ്പൂൺ 
നെയ്യ് - 1 ടേബിൾ സ്പൂൺ 
ഫുഡ്‌ കളർ - ഒരു നുള്ള് (കറികളിൽ ഉപയോഗിക്കുന്ന മഞ്ഞൾ പൊടിയും ഉപയോഗിക്കാം)
വെജിറ്റബിൾ ഓയിൽ - ആവിശ്യത്തിന് 
യീസ്റ്റ് -1/2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

പഞ്ചസാര ലായിനി തയ്യാറാക്കുന്നതിനായി ഒരു പാനിൽ വെള്ളവും പഞ്ചസാരയും ഏലയ്ക്ക ചതച്ചതും കൂടി ചേർത്ത് 1/2 കപ്പ്‌ വെള്ളം ആവുന്നത് വരെ തിളപ്പിക്കുക. ശേഷം ചെറുനാരങ്ങാ നീരും ഫുഡ്‌ കളറും ചേർത്തിളക്കി തീ ഓഫ്‌ ചെയ്യുക. പിന്നീട് ഒരു ബൗളിൽ 3 ടേബിൾ സ്പൂൺ ചൂടുവെള്ളവും യീസ്റ്റും 1 ടീസ്പൂൺ പഞ്ചസാരയും ചേർത്ത് യോജിപിച്ചു മാറ്റി വയ്ക്കുക. ശേഷം മൈദ പൊടി, കടല പൊടി, നെയ്യ്, 1 കപ്പ്‌ വെള്ളം, മാറ്റി വച്ച യീസ്റ്റ് മിശ്രിതവും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചു 10 മിനിറ്റോളം മാറ്റി വയ്ക്കുക. പിന്നീട് ഒരു പൈപ്പിങ് ബാഗിൽ ഈ മാവൊഴിച്ചു ചൂടായ എണ്ണയിൽ ജിലേബിയുടെ ആകൃതിയിൽ ചുറ്റിച്ചെടുക്കുക. ശേഷം തയ്യാറാക്കി വച്ച പഞ്ചസാര ലായിനിയിൽ ഒരു സെക്കൻഡ് ഇട്ടു വച്ചിട്ടു കഴിക്കാവുന്നതാണ്.

Also read: ടേസ്റ്റി റാഗി അവൽ ലഡ്ഡു തയ്യാറാക്കാം; റെസിപ്പി