എന്താണ് സത്യത്തില്‍ ഹണി ലെമൺ വാട്ടറിന്‍റെ പ്രത്യേകതയെന്ന് അറിയുമോ? ഇത് ദിവസവും കുടിച്ചാല്‍ എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തില്‍ കാണുക?

ഹെല്‍ത്തി ഡയറ്റ്, അഥവാ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ കഴിച്ചാല്‍ തന്നെ ആരോഗ്യപ്രശ്ന്ങ്ങളെയും അസുഖങ്ങളെയും ഒരളവ് വരെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. ശരീരത്തിന് അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം ഉറപ്പുവരുത്തുന്ന ബാലൻസ്ഡ് ആയ ഡയറ്റാണ് നാം തെരഞ്ഞെടുക്കേണ്ടത്. 

ഇതിനായി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. നാം സാധാരണ കഴിക്കുന്ന ഭക്ഷണത്തില്‍ തന്നെ അവശ്യം വേണ്ടുന്ന ഘടകങ്ങള്‍ ഉറപ്പിക്കാൻ ചില മാറ്റങ്ങളെല്ലാം വരുത്തിയാല്‍ മതി. ചില ഭക്ഷണങ്ങളൊഴിവാക്കേണ്ടി വരാം. ചിലത് കൂട്ടിച്ചേര്‍ക്കേണ്ടിയും വരാം. 

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ എന്താണ് നമ്മള്‍ കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണ്. കാരണം ദീര്‍ഘസമയം ഭക്ഷണപാനീയങ്ങളേതുമില്ലാതെ തുടര്‍ന്നിരിക്കുകയാണ് നമ്മള്‍. ഇതിന് ശേഷം കഴിക്കുന്നത് ശരീരത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുക. അതിനാല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങളേ രാവിലെ നമ്മള്‍ കഴിക്കാവൂ. ഇത്തരത്തില്‍ പലരും രാവിലെ വെറുംവയറ്റില്‍ ഹെല്‍ത്തി ഡ്രിങ്ക്സ് കഴിക്കാറുണ്ട്. 

എന്തെങ്കിലും ഗ്രീൻ ജ്യൂസുകളോ, ഹെര്‍ബല്‍ ചായകളോ എല്ലാമാണ് ഇത്തരത്തില്‍ അധികപേരും കഴിക്കാറ്. ഇക്കൂട്ടത്തില്‍ പലരും കഴിക്കുന്നതാണ് ചൂടുവെള്ളത്തില്‍ ചെറുനാരങ്ങആനീരും തേനും ചേര്‍ത്ത പാനീയം. ഹണി-ലെമൺ വാട്ടര്‍ എന്നാണിതിനെ വിളിക്കുന്നത്. ടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും തുല്യമായി എടുത്ത് നന്നായി ചേര്‍ക്കുക. ഇത്രയേ ഇത് തയ്യാറാക്കാൻ ചെയ്യേണ്ടതുള്ളൂ. വളരെ എളുപ്പത്തില്‍ ചെയ്യാമെന്ന് ചുരുക്കം. 

എന്താണ് സത്യത്തില്‍ ഹണി ലെമൺ വാട്ടറിന്‍റെ പ്രത്യേകതയെന്ന് അറിയുമോ? ഇത് ദിവസവും കുടിച്ചാല്‍ എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തില്‍ കാണുക?

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള രണ്ട് വിഭവങ്ങളാണ് ചെറുനാരങ്ങയും തേനും. ഇവ രണ്ടും കൂടി സമ്മേളിക്കുമ്പോഴാകട്ടെ, ഇരട്ടി ഗുണമാണ് ആരോഗ്യത്തിനുണ്ടാകുന്നത്. 

ശാസ്ത്രീയമായി ഹണി ലെമണ്‍ വാട്ടറിനുള്ള ഗുണങ്ങളെ കുറിച്ചേ പറയുന്നുള്ളൂ. ഇതില്‍ ഒന്ന് ഈ പാനീയം വണ്ണം കുറയ്ക്കാൻ സഹായിക്കും എന്നതാണ്. പല പഠനങ്ങളും ഇത് ചൂണ്ടിക്കാട്ടുന്നു. പല രീതിയിലാണ് ഹണി ലെമണ്‍ വാട്ടര്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്. 

ദഹനം എളുപ്പത്തിലാക്കുന്നതും, വിശപ്പിനെ ശമിപ്പിക്കുന്നതും വഴിയാണ് ഹണി -ലെമണ്‍ വാട്ടര്‍ വണ്ണം കുറയ്ക്കാൻ പ്രധാനമായും സഹായകരമാകുന്നത്. മറ്റ് മധുരപാനീയങ്ങളോട് താല്‍പര്യം കുറയ്ക്കുന്നതിനും ഇതി കഴിക്കുന്നതിലൂടെ സാധിക്കുന്നു. ഭക്ഷണത്തിന് മുമ്പായി അല്‍പം ഹണി ലെമണ്‍ വാട്ടര്‍ കഴിക്കുകയാണെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാം. ഇത്തരത്തില്‍ പല വിധത്തിലാണ് ഹണി ലെമണ്‍ വാട്ടര്‍ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത്. 

രണ്ടാമതായി, നമുക്ക് സീസണല്‍ അണുബാധകള്‍- അതായത് ജലദോഷം, പനി, ചുമ പോലുള്ള പ്രശ്നങ്ങള്‍ ബാധിക്കപ്പെടുമ്പോള്‍ അതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കുന്നതിനും ഹണി ലെമണ്‍ വാട്ടര്‍ കഴിക്കാവുന്നതാണ്. വൈറ്റമിൻ-സിയാല്‍ സമ്പന്നമാണ് ഹണി-ലെമണ്‍ വാട്ടര്‍. ഇത് പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നു. രോഗങ്ങളോട് പോരാടാൻ നമ്മെ സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ വൈറ്റമിൻ സിക്ക് കഴിയും. 

തേനിനാണെങ്കില്‍ ചുമയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. ഇതും പ്രയോജനപ്രദനമാകുന്നു. തൊണ്ടവേദനയുള്ളപ്പോള്‍ ചൂടുവെള്ളത്തില്‍ തേനും ചെറുനാരങ്ങാനീരും കലര്‍ത്തി കഴിക്കുന്നത് തൊണ്ടയ്ക്കും ആശ്വാസമാണ്.

മൂന്നാമതായി, ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും ദഹനം എളുപ്പത്തിലാക്കുന്നതിനുമാണ് ശാസ്ത്രീയമായി ഹണി-ലെമണ്‍ വാട്ടര്‍ സഹായിക്കുന്നത്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റുന്നതിന് ഹണി-ലെമണ്‍ വാട്ടര്‍ ഏറെ ഉപകാരപ്രദമാണ്. വയറിന് വലിയ ആശ്വാസമാണ് ഇത് പകരുന്നത്. 

Also Read:- എപ്പോഴും സ്ട്രെസ് അനുഭവപ്പെടുന്നോ?; സ്ട്രെസ് കുറയ്ക്കാനിതാ ചില 'ടിപ്സ്'...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo