Asianet News MalayalamAsianet News Malayalam

എപ്പോഴും സ്ട്രെസ് അനുഭവപ്പെടുന്നോ?; സ്ട്രെസ് കുറയ്ക്കാനിതാ ചില 'ടിപ്സ്'...

തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നത് ആരോഗ്യത്തിനുമേല്‍ പലവിധത്തിലുള്ള ഭീഷണിയാണ് ഉയര്‍ത്തുക. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്

how to reduce mental stress through lifestyle
Author
First Published Jan 21, 2024, 9:16 AM IST

മത്സരാധിഷ്ടിതമായ ഒരു കാലത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതിനാല്‍ തന്നെ മാനസിക സമ്മര്‍ദ്ദങ്ങളുടെ- അഥവാ സ്ട്രെസിന്‍റെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി- വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ സ്ട്രെസ് കൂടുതലായി അനുഭവിക്കുന്നത്. 

തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നത് ആരോഗ്യത്തിനുമേല്‍ പലവിധത്തിലുള്ള ഭീഷണിയാണ് ഉയര്‍ത്തുക. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ സ്ട്രെസ് നിയന്ത്രിക്കാൻ പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ഒന്ന്...

വ്യായാമം പതിവാക്കുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ അത് ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുടെ ഉത്പാദനത്തിന് കാരണമാകുന്നു. അതുപോലെ ടെൻഷൻ/ സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കാനും വ്യായാമത്തിന് സാധിക്കും.

രണ്ട്...

രാത്രികളില്‍ ഏഴ്-എട്ട് മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് വീണ്ടും സ്ട്രെസ് ഇരട്ടിപ്പിക്കുന്നു. 

മൂന്ന്...

സ്ട്രെസ് അനുഭവിക്കുന്നവര്‍ക്ക് ചെയ്തുനമോക്കാവുന്നൊരു സംഗതിയാണ്, 'മൈൻഡ്‍ഫുള്‍നെസ്'. എന്താണോ നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, അതിലേക്ക് മുഴുവൻ ശ്രദ്ധയും നല്‍കുക എന്നതാണ് 'മൈൻഡ്ഫുള്‍നെസ്' കൊണ്ടുദ്ദേശിക്കുന്നത്. നമ്മുടെ സ്ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ അകറ്റിനിര്‍ത്തുക എന്ന പരിശീലനവും ഇതില്‍ വരാം. 

നാല്...

ഡീപ് ബ്രീത്തിംഗ് ചെയ്യുന്നതും സ്ട്രെസ് വലിയ രീതിയില്‍ അകറ്റും. ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് വളരെയധികം സഹായകമാണ്.

അഞ്ച്...

പതിവായി ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും സ്ട്രെസ് കുറയ്ക്കും. സമയത്തിന് കഴിക്കുക, ആരോഗ്യകരമായ-നല്ല ഭക്ഷണം കഴിക്കുക, കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ് കുറയ്ക്കുക എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ കാണും. 

ആറ്...

ആരോഗ്യകരമായ ബന്ധങ്ങളില്‍ നില്‍ക്കുന്നതും അതില്‍ നിന്ന് സന്തോഷം അനുഭവിക്കുന്നതുമെല്ലാം സ്ട്രെസ് കുറയ്ക്കാൻ ഏറെ സഹായിക്കും. സൗഹൃദങ്ങളിലും സാമൂഹ്യബന്ധങ്ങളിലും മറ്റും സജീവമാവുക. ഇതില്‍ നിന്നെല്ലാം ഉള്‍വലിയുന്ന നിലപാട് വീണ്ടും സ്ട്രെസ്- ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടാക്കും.

ഏഴ്..

മൊബൈല്‍ ഫോണ്‍- ഇന്‍റര്‍നെറ്റ്- സോഷ്യല്‍ മീഡിയ എന്നിങ്ങനെ നമ്മള്‍ ഏറെ സമയം സാങ്കേതിക ലോകത്ത് ചിലവിടുന്നതും സ്ട്രെസ് വര്‍ധിപ്പിക്കും. അതിനാല്‍ ഇവയില്‍ നിന്നെല്ലാം നിര്‍ബന്ധമായും ഇടവേളകളെടുക്കുക. 

Also Read:- മദ്യപിച്ച ശേഷം പനിക്കുള്ള ഗുളികയോ പെയിൻ കില്ലറോ കഴിക്കുന്നതില്‍ അപകടമുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios