വേണ്ട ചേരുവകൾ...

ദോശ മാവ്              ആവശ്യത്തിന് 
മുട്ട                            2 ദോശക്ക് ഒരു മുട്ട 
തക്കാളി                   1 എണ്ണം
ചുവന്നുള്ളി              5 എണ്ണം
പച്ച മുളക്                1 എണ്ണം
ഉപ്പ്                             ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം മുട്ട പൊട്ടിച്ചു കൊത്തിയരിഞ്ഞ പച്ച മുളകും, ചുവന്നുള്ളിയും, ഉപ്പും ചേർത്ത് ഇളക്കുക. 

പാൻ ചൂടാക്കി എണ്ണ ഒഴിച്ച് മാവ് പരത്തുക. മുട്ട 3 ടേബിൾ സ്പൂണ്‍ അതിന്റെ മുകളിലേക്ക് ഒഴിക്കുക.

തക്കാളി അരിഞ്ഞതും ചേർക്കുക. അടച്ചു വച്ച് 2 മിനിറ്റ് വേവിക്കുക. പിന്നെ തിരിച്ചിട്ടു 1 മിനിറ്റ് കൂടി വേവിക്കുക. മുട്ട ദോശ തയ്യാറായി.. ചൂടോടെ കഴിക്കാവുന്നതാണ്...

തയ്യാറാക്കിയത്:

ദേവിക റാണി
തിരുവനന്തപുരം