വേണ്ട ചേരുവകൾ

മീൻ                                                             അര കിലോ
കാശ്മീരി മുളകുപൊടി                          2 ടേബിൾ സ്പൂൺ
മുളക് പൊടി                                            അര സ്പൂൺ
അല്പം മഞ്ഞൾ പൊടി                            ഒരു നുള്ള്
കുടം പുളി                                                ഒരു ചെറിയ കഷ്ണം
ഇഞ്ചി                                                         ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി                                             6 പീസ്
ചെറിയ ഉള്ളി                                              6 എണ്ണം
കറിവേപ്പില                                               ആവശ്യത്തിന് 
ഉലുവ                                                        അര ടേബിൾ സ്പൂൺ
കടുക്                                                      അര ടേബിൾ സ്പൂൺ
വെളിച്ചെണ്ണ                                              3 ടേബിൾ സ്പൂൺ
ഉപ്പ്                                                                ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കൊടം പുളിയിട്ടു വയ്ക്കുക.

ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക.

 ഇതു പൊട്ടി കഴിഞ്ഞാൽ അരിഞ്ഞു വച്ചിരിക്കുന്ന ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക.

 ഇതു ബ്രൗൺ കളർ അയാൾ അതിൽ മഞ്ഞൾ പൊടിയും മുളക് പൊടിയും, കാശ്മീരി മുളക് പൊടിയും പേസ്റ്റ് ആക്കിയത് ( മൂന്നും വെള്ളം ഒഴിച്ച് മിക്സ് ആക്കിയാൽ മതി ) ഇട്ടിളക്കുക. 

 ഇതു ചെറു തീയിൽ വയ്ക്കുക (ഏകദേശം ഒരു മിനിറ്റ്  ). ഇതിലേയ്ക്ക് പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക.

നന്നായി ഇളക്കിയതിനു ശേഷം തിളക്കാൻ അനുവദിക്കുക, എന്നിട്ടു ആവശ്യത്തിന് ഉപ്പും മീൻ കഷ്ണവും ഇടുക. തീ കുറച്ചു വേകാൻ വയ്ക്കുക (10-15 മിനിറ്റ് ). വെന്തതിനു ശേഷം കറിവേപ്പില ഇടുക. നാടൻ മീൻ കറി തയ്യാറായി...

തയ്യാറാക്കിയത്:

പ്രീതാ നായർ
തിരുവനന്തപുരം