Asianet News MalayalamAsianet News Malayalam

രുചികരമായ ബദാം മില്‍ക്ക് ഉണ്ടാക്കിയാലോ? റെസിപ്പി

ബദാം ഭക്ഷണത്തിൽ വിവിധ രീതിയിൽ ഉൾപ്പെടുത്താം. സ്മൂത്തിയായോ ഷേക്കായോ അല്ലാതെയോ കഴിക്കാം. ബദാം കൊണ്ട് ഹെൽത്തിയായൊരു ഷേക്ക്  തയ്യാറാക്കിയാലോ?

how to easy make badam milk
Author
First Published Nov 4, 2022, 10:41 PM IST

ബദാം ദിവസവും കഴിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ പലതാണ്. ഹൃദയാരോ​ഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്‌ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുകയും എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു. 

ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ബദാം. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. കൊഴുപ്പ് ലയിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് വിറ്റാമിൻ ഇ. 

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദ്രോഗം, ക്യാൻസർ, അൽഷിമേഴ്സ് രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ബദാം ഭക്ഷണത്തിൽ വിവിധ രീതിയിൽ ഉൾപ്പെടുത്താം. സ്മൂത്തിയായോ ഷേക്കായോ അല്ലാതെയോ കഴിക്കാം. ബദാം കൊണ്ട് ഹെൽത്തിയായൊരു ഷേക്ക്  തയ്യാറാക്കിയാലോ.?

വേണ്ട ചേരുവകൾ...

ബദാം                    20 എണ്ണം
പാൽ                      1/2 ലിറ്റർ 
പഞ്ചസാര          ആവശ്യത്തിന് 
കുങ്കുമപ്പൂവ്           1 നുള്ള്
ഏലയ്ക്കാപ്പൊടി 1/4 ടീസ്പൂൺ
ചൂട് വെള്ളം            1 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യംബദാം ചൂട് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം ബദാമിന്റെ തൊലി പൊളിച്ചു കളയുക . ബദാം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റി കാൽ കപ്പ് പാലും കൂടി ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് അരലിറ്റർ പാൽ ഒഴിച്ച് തിളച്ച് വരുമ്പോൾ അരച്ചെടുത്ത ബദാം ചേർക്കുക. 

മിക്സിയുടെ ജാറിൽ കാൽ കപ്പ് പാൽ ഒഴിച്ച് മിക്സ് ചെയ്ത് അതും കൂടി ഒഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക . ശേഷം പഞ്ചസാരയും കുങ്കുമപ്പൂവും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് ഇളക്കി വീണ്ടും രണ്ട് മിനുട്ട് തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യുക. ഒരു പാത്രത്തിൽ അരിപ്പ വച്ച് ബദാം പാൽ അരിച്ചെടുക്കുക. പാൽ തണുത്തതിന് ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാവുന്നതാണ്. ഹെൽത്തിയായ ബദാം മിൽക്ക് തയ്യാറായി...

അറിയാം കരിമ്പിൻ ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

 

Latest Videos
Follow Us:
Download App:
  • android
  • ios