Asianet News MalayalamAsianet News Malayalam

സ്പെഷ്യൽ നേന്ത്രക്കായ മഞ്ചുരിയൻ; ദേ ഇങ്ങനെ തയ്യാറാക്കൂ

വളരെ എളുപ്പവും രുചികരമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് നേന്ത്രക്കായ മഞ്ചുരിയൻ.. എങ്ങനെ ഇത് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

how to make Banana Manchurian
Author
Trivandrum, First Published Apr 29, 2021, 4:34 PM IST

ഗോബി മഞ്ചുരിയൻ, ചിക്കൻ മഞ്ചുരിയൻ നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ, നേന്ത്രക്കായ മഞ്ചുരിയൻ തയ്യാറാക്കിയിട്ടുണ്ടോ...വളരെ എളുപ്പവും രുചികരമായി തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് നേന്ത്രക്കായ മഞ്ചുരിയൻ.. എങ്ങനെ ഇത് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

നേന്ത്രക്കായ നീളത്തിൽ അരിഞ്ഞത്             2  എണ്ണം

മാവ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ...

മൈദ                             1 കപ്പ്‌
കോൺ ഫ്ലോർ             2 ടേബിൾ സ്പൂൺ
സോയ സോസ്            1 ടേബിൾ സ്പൂൺ
ചില്ലി പേസ്റ്റ്                   1 ടീസ്പൂൺ
ഉപ്പ്                                   ആവശ്യത്തിന്

മഞ്ചുരിയൻ ഉണ്ടാകാനാവശ്യമായ സാധനങ്ങൾ

വെളുത്തുള്ളി                        2 ടീസ്പൂൺ
ഇഞ്ചി                                   2 ടീസ്പൂൺ
സവാള                                  1/2 കപ്പ്‌
ക്യാപ്‌സികം                          1/2 കപ്പ്‌
സ്പ്രിംഗ് ഒണിയൻ                1/2 കപ്പ്‌
സോയ സോസ്                 1 ടീസ്പൂൺ
ചില്ലി പേസ്റ്റ്                       1 ടീസ്പൂൺ
കുരുമുളക് പൊടി            1/2 ടീസ്പൂൺ 
എണ്ണ                             4 ടേബിൾ സ്പൂൺ
കൂടാതെ 
വറുകുവാനാവശ്യമായ എണ്ണയും 

തയ്യാറാക്കുന്ന വിധം...

നേന്ത്രക്കായ നീളത്തിൽ അരിഞ്ഞു വെള്ളത്തിൽ ഇട്ടു ഒന്ന് ഉപ്പ് ചേർത്ത് പകുതി വേവിച്ചെടുക്കുക. ശേഷം
മൈദയും കോൺ ഫ്ലോ‌റും ബാക്കി ചേരുവകളും ചേർന്നുള്ള മാവിൽ മുക്കി പൊരിച്ചെടുക്കുക.

മഞ്ചുരിയൻ റെഡി ആക്കാനായി ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. അതിലേക്കു സവാള അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക. ഒന്ന് വഴറ്റി വരുമ്പോൾ ക്യാപ്‌സിക്കവും കുറച്ചു സ്പ്രിംഗ് ഒണിയനും ചേർത്ത് ഇളക്കുക. 

അതിലേക്കു സോയ സോസും, ചില്ല് പേസ്റ്റും, കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക. ഒന്ന് മിക്സ്‌ ആകുമ്പോൾ അതിലേക്കു വറുത്തു വച്ചിട്ടുള്ള കായ ചേർത്ത് നന്നായി ഇളക്കി ചേർക്കുക. കുറച്ചു കൂടി സ്പ്രിംഗ് ഒണിയൻ കൂടി ഇട്ടു കൊടുത്ത് ഒന്ന് മിക്സ്‌ ചെയ്താൽ മഞ്ചുരിയൻ റെഡി...

മുളക് ചമ്മന്തി ഈസിയായി തയ്യാറാക്കാം

തയ്യാറാക്കിയത്;
പ്രഭ,
ദുബായ്

Follow Us:
Download App:
  • android
  • ios