വളരെക്കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ബ്രെഡ് പക്കോഡ എളുപ്പം തയ്യാറാക്കാം. ഷീന തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വളരെക്കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ 'ബ്രെഡ് പക്കോഡ' എളുപ്പം തയ്യാറാക്കാം.

വേണ്ട ചേരുവകൾ 

  • ബ്രെഡ് 10 എണ്ണം 
  • സവാള 1 എണ്ണം
  • പച്ചമുളക് 4 എണ്ണം
  • കടലമാവ് 2 ടേബിൾ സ്പൂൺ 
  • മെെദ 2 ടേബിൾ സ്പൂൺ 
  • മുളകുപൊടി 1 ടീ സ്പൂൺ 
  • മഞ്ഞൾപൊടി 1/2 ടീ സ്പൂൺ 
  • ഗരം മസാല 1/2 ടീ സ്പൂൺ 
  • ഉപ്പ് ആവശ്യത്തിന് 
  • മല്ലിയില 1/4 കപ്പ്‌ 
  • ഓയിൽ വറുത്തു എടുക്കാൻ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

ആദ്യം ബ്രെഡ് വെള്ളത്തിൽ ഇട്ടു പിഴിഞ്ഞ് മാറ്റി വയ്ക്കുക. അതിലേക്കു മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്ത് നന്നായി കുഴച്ചു എണ്ണയിൽ വറുത്തു കോരുക. ബ്രെഡ് പക്കോഡ റെഡിയായി..

ബ്രെഡ് ഉപയോഗിച്ച് രുചികരമായ സാൻഡ്‍വിച്ച് തയ്യാറാക്കാം; റെസിപ്പി

Asianet News LIVE | Arjun Mission | Malayalam News LIVE | Wayanad Landslide | ഏഷ്യാനെറ്റ് ന്യൂസ്