ബ്രഡ് കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റാണ് ബ്രഡ് ടോസ്റ്റ്. കുട്ടികൾ വളരെയധികം ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണിത്. എങ്ങനെയാണ് ബ്രഡ് ടോസ്റ്റ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വൈറ്റ് ബ്രഡ്                       6 പീസ്
പാൽ                                    1/2 ഗ്ലാസ്
മുട്ട                                        1 എണ്ണം
പഞ്ചസാര                           2 ടീസ്പൂൺ
വാനില എസ്സെൻസ്          3 തുള്ളി
നെയ്യ് അല്ലെങ്കിൽ ബട്ടർ  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിൽ മുട്ട നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി വീണ്ടും ബീറ്റ് ചെയ്യുക. ശേഷം പാൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക . പാൻ നല്ല പോലെ ചൂടാക്കുക. ശേഷം ബ്രഡ് മിക്സിൽ മുക്കി പാനിൽ രണ്ട് സൈഡും ടോസ്റ്റ് ചെയ്ത് എടുക്കുക. ശേഷം അൽപം ബട്ടറോ നെയ്യോ ബ്രഡ് ടോസ്റ്റിൽ പുരട്ടി കൊടുക്കുക. ബ്രഡ് ടോസ്റ്റ് റെഡിയായി....

സാമന്തയുടെ 'വീഗന്‍ സൂപ്പ്' ഉണ്ടാക്കിയാലോ...

തയ്യാറാക്കിയത്:
​ഗീതാ കുമാരി