Asianet News MalayalamAsianet News Malayalam

ചക്ക കൊണ്ട് സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം

വളരെ എളുപ്പവും  സോഫ്റ്റുമായ ചക്ക ഉണ്ണിയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

how to make chakka unniyappam
Author
Trivandrum, First Published Jun 25, 2021, 6:05 PM IST

ചക്ക കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ. ചക്ക കൊണ്ടുള്ള ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ.. വളരെ എളുപ്പവും സോഫ്റ്റുമായ ചക്ക ഉണ്ണിയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

നന്നായി പഴുത്ത ചക്ക                                              കാൽ കിലോ
പച്ചരി (അരി പൊടിയും ഉപയോഗിക്കാം)          മുക്കാൽ കിലോ 
മൈദ                                                                            കാൽ കപ്പ്‌
ഏലയ്ക്ക                                                                     4 അല്ലി 
ശർക്കര                                                                       ഉരുക്കി അരിച്ചത്  ഒരു കപ്പ്‌ (250gm )
ഉപ്പ്                                                                                 ഒരു നുള്ള്
(സോഡാ പൊടി -ഒരു നുള്ള് optional, പെട്ടെന്ന് ഉണ്ടാക്കുകയാണെങ്കിൽ മാത്രം ഉപയോഗിക്കാം)
നെയ്യ്                                                                            3 സ്പൂൺ
തേങ്ങ കൊത്ത്‌                                                         അര കപ്പ്‌
എള്ള്                                                                            3 ടീസ്പൂൺ
എണ്ണ                                                                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

പച്ചരി വെള്ളത്തിൽ ഇട്ടു ആറ് മണിക്കൂർ കഴിഞ്ഞു നന്നായി അരച്ച് എടുക്കുക. അരഞ്ഞതിനു ശേഷം അതിലേക്കു നന്നായി പഴുത്തു മധുരമുള്ള ചക്ക കൂടെ ചേർത്ത്, ഒപ്പം ഏലയ്ക്കയും, കൂടെ ശർക്കര ഉരുക്കി അരിച്ചു എടുത്ത പാനിയും, മൈദയും ചേർത്ത് നന്നായി അരച്ച് എടുക്കുക, മറ്റൊരു പാത്രത്തിലേക്കു മാവ് മാറ്റിയ ശേഷം, രുചി ഒന്ന് പാകം ആകാൻ ഒരു നുള്ള് ഉപ്പും ചേർക്കാം, ഒരു സ്പൂൺ നെയ്യ് ഒരു ചീന ചട്ടിയിൽ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങ കൊത്തു ചേർത്ത് ബ്രൗൺ നിറം ആകുന്ന വരെ വറുത്തു എടുക്കാം, അതും ഈ മാവിലേക്ക് ചേർത്ത് കൊടുക്കാം, എള്ളും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു 2 മണിക്കൂർ അടച്ചു വയ്ക്കാം (ഒരു നുള്ള് സോഡാ പൊടി ചേർത്ത് ഉടനെയും ഉണ്ടാക്കി എടുക്കാം). ഉണ്ണിയപ്പ ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ, തീ കുറച്ചു വച്ചു ഒരു സ്പൂൺ കൊണ്ട് മാവ് ഓരോ കുഴികളിലും ഒഴിച്ച് നന്നായി വേകിച്ചു എടുക്കുക.ചക്കയുടെ രുചിയും കൂടെ ചേരുമ്പോൾ ഈ ഉണ്ണിയപ്പം കൂടുതൽ പ്രിയങ്കരം ആകും.

തയ്യാറാക്കിയത്:
ആശ

Follow Us:
Download App:
  • android
  • ios