ചക്കക്കുരു കൊണ്ട് ഒരു വ്യത്യസ്ത വിഭവം തയ്യാറാക്കിയാലോ.. എന്താണെന്നല്ലേ ചക്കക്കുരു മസാല കറിയാണ് സംഭവം... എങ്ങനെയാണ് ചക്കക്കുരു മസാല കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... 

ചക്കക്കുരുവിനെ നിസാരമായി കാണേണ്ട. ധാരാളം ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളുമെല്ലാം ചക്കക്കുരുവിൽ അടങ്ങിയിട്ടുണ്ട്‌. ചക്കക്കുരുവിന് കാൻസറിനെ തടഞ്ഞുനിർത്താനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ചക്കക്കുരു കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാം. ചക്കക്കുരു ഉപ്പേരി, അവിയൽ തുടങ്ങി വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ...ചക്കക്കുരു കൊണ്ട് ഒരു വ്യത്യസ്ത വിഭവം തയ്യാറാക്കിയാലോ.. എന്താണെന്നല്ലേ ചക്കക്കുരു മസാല കറിയാണ് സംഭവം... ഇനി എങ്ങനെയാണ് ചക്കക്കുരു മസാല കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ചക്കക്കുരു അര കിലോ
എണ്ണ 4 സ്പൂൺ
കടുക് അര സ്പൂൺ
കറിവേപ്പില രണ്ടു തണ്ട്
ചുവന്ന മുളക് രണ്ടെണ്ണം
മഞ്ഞൾ പൊടി അര സ്പൂൺ
മുളക് പൊടി ഒരു സ്പൂൺ
കാശ്മീരി ചില്ലി ഒരു സ്പൂൺ
ഇഞ്ചി ചതച്ചത് ഒരു സ്പൂൺ
വെളുത്തുള്ളി ചതച്ചത് ഒരു സ്പൂൺ
ചില്ലി പേസ്റ്റ് ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ഒരു തണ്ട്
വെള്ളം വേകാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ചക്കക്കുരു ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിൽ വേകാൻ വയ്ക്കുക. വേവിച്ച ചക്കക്കുരു തോലുകളഞ്ഞു രണ്ടായി മുറിച്ചു എടുക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു കടുക് ചേർക്കുക , കടുക് പൊട്ടി കഴിഞ്ഞാൽ ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് , അതിലേക്കു വേവിച്ച ചക്കക്കുരു ചേർത്ത് ഇളക്കി യോജിപ്പിക്കുക .അതിനു ശേഷം മഞ്ഞൾപൊടി ,മുളക് പൊടി , കാശ്മീരി ചില്ലി പൊടി , ഉപ്പ് , ഇഞ്ചി , വെളുത്തുള്ളി ,ചില്ലി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കി 5 മിനുട്ട് അടച്ചു വച്ച് വേവിച്ചു എടുക്കുക . നല്ല ടേസ്റ്റി ഹെൽത്തി ചക്കക്കുരു മസാല കറി തയ്യാറായി... ചോറിനൊപ്പം കഴിക്കാൻ നല്ലൊരു വിഭവം ആണിത്.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌