Asianet News MalayalamAsianet News Malayalam

ചീര കൊണ്ട് കട്‌ലറ്റ് ഉണ്ടാക്കി നോക്കിയാലോ...

ചീര ഉപയോ​ഗിച്ച് കട്‌ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ...വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചീര കട്‌ലറ്റ്. എങ്ങനെയാണ് ചീര കട്‌ലറ്റ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

how to make cheera cutlet
Author
Trivandrum, First Published Aug 14, 2020, 8:52 AM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചീര. ചീര കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ചീര ഉപയോ​ഗിച്ച് കട്‌ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ...വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ചീര കട്‌ലറ്റ്. എങ്ങനെയാണ് ചീര കട്‌ലറ്റ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചീര (ചുവപ്പ്,പച്ച)            2 കപ്പ്
ഉരുളക്കിഴങ്ങ്                   1 എണ്ണം(വലുത്)
സവാള                              1 എണ്ണം
ഇഞ്ചി                                അര ടീസ്പൂൺ
വെളുത്തുള്ളി                അര ടീസ്പൂൺ
കുരുമുളക്പൊടി          1 ടീസ്പൂൺ
പച്ചമുളക്                          2 എണ്ണം
സ്വീറ്റ് കോൺ                 1 ടീസ്പൂൺ
ഗരം മസാല                   1/4 ടീസ്പൂൺ
ഉപ്പ്,എണ്ണ                         പാകത്തിന്
മഞ്ഞൾ                                    2 നുള്ള്
കോൺഫ്ലോർ                         1/2 കപ്പ്
ബ്രെഡ് പൊടി/ റസ്ക് പൊടി   1 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഉരുളക്കിഴങ്ങ് ലേശം ഉപ്പ് ചേർത്ത് വേവിച്ച് ഉടച്ച് വയ്ക്കുക. ‌ശേഷം പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റുക. ബ്രൗൺ നിറമായി വരുമ്പോൾ ചെറുതായി അരിഞ്ഞ ചീരയില (തണ്ട് വേണം  ഇല്ല) ,സ്വീറ്റ് കോൺ ഇവ ചേർത്ത് വഴറ്റുക.

മഞ്ഞൾപൊടി, കുരുമുളക് പൊടി ഇവ ചേർത്ത് ഇളക്കി നന്നായി വഴറ്റി വേവിച്ച് ഉടച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്ത് ഇളക്കി പാകത്തിനു ഉപ്പ്,ഗരം മസാല ഇവ കൂടെ ചേർത്ത് ഇളക്കുക. 3 മിനിറ്റ് ശേഷം തീ ഓഫ് ചെയ്യാം. കോൺഫ്ലോർ കുറച്ച് വെള്ളം ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വയ്ക്കുക.

ചീര കൂട്ട് കുറെശെ എടുത്ത് കട്‌ലറ്റിന്റെ ഷേപ്പിൽ ആക്കി ആദ്യം കോൺഫ്ലൊറിൽ മുക്കി ശേഷം റസ്ക്പൊടിയിൽ പൊതിഞ്ഞെടുക്കുക. ദോശ കല്ലിൽ കുറച്ച് എണ്ണ തടവി കട്‌ലറ്റുകൾ വച്ച് തിരിച്ചും മറിച്ചും ഇട്ട് മൊരീച്ച് വേവിച്ച് എടുക്കുക. നല്ല ഹെൽത്തിയായ ,രുചികരമായ ചീര കട്‌ലറ്റ് തയ്യാറായി...

ബ്രഡ് ഓംലെറ്റ് ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ...

തയ്യാറാക്കിയത്:
​ഗീതാ കുമാരി
തിരുവനന്തപുരം 

Follow Us:
Download App:
  • android
  • ios