നാവില്‍ രുചിയൂറും 'ചെമ്മീൻ പീര' എളുപ്പം തയ്യാറാക്കാം
ചോറിനൊപ്പം കഴിക്കാൻ പറ്റുന്ന ഏറ്റവും സ്വാദിഷ്ടമായ ഒരു വിഭവമാണ് 'ചെമ്മീൻ പീര'. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം കൂടിയാണിത്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം....
മീൻ പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് 'ചെമ്മീൻ'. ചെമ്മീൻ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. രുചിയൂറും ചെമ്മീൻ പീര തയ്യാറാക്കിയിട്ടുണ്ടോ. വളരെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവമാണ് ഇത്. ഇനി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
1. ചെമ്മീൻ ( ചെറുത്) കാൽ കിലോ
2. തേങ്ങ ചിരകിയത് ഒരു കപ്പ്
മുളക് പൊടി അര ടീസ്പൂൺ
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
ജീരകം കാൽ ടീസ്പൂൺ
3. കുടംപുളി ഒരു ടീസ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് കാൽ കപ്പ്
പച്ചമുളക് 4 എണ്ണം
ഇഞ്ചി (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) 2 ടീസ്പൂൺ
വെളുത്തുള്ളി (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്) 2 ടീസ്പൂൺ
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം...
ആദ്യം ചെമ്മീൻ വൃത്തിയാക്കി വയ്ക്കുക. ശേഷം രണ്ടാമത്തെ ചേരുകളെല്ലാം ചതച്ചെടുക്കുക.
ഇനി ചെമ്മീനും അരപ്പും മൂന്നാമത്തെ ചേരുവയും നന്നായി യോജിപ്പിച്ച് അടുപ്പത്ത് വച്ച് ചെറുതീയിൽ വേവിച്ചെടുക്കുക.
ഉണക്കച്ചെമ്മീൻ ചമ്മന്തിപൊടി തയ്യാറാക്കാം...
തയ്യാറാക്കിയത്:
ഗീതാ കുമാരി